പാതാമ്പുഴ: ബാലസംഘം പൂഞ്ഞാർ തെക്കേക്കര മേഖല സമ്മേളനം പാതാമ്പുഴയിൽ നടന്നു. മേഖല സെക്രട്ടറി അനാമിക മോഹൻദാസ് അധ്യക്ഷത വഹിച്ച സമ്മേളനം പൂഞ്ഞാർ തെക്കേക്കര ഗ്രാമ പഞ്ചായത്തംഗം നിഷ സാനു ഉദ്ഘാടനം ചെയ്തു.
ആദിദേവ് പ്രമോദ്, ജിബിൻ രാജേഷ്, സിദ്ധാർത്ഥ് ടി.എസ്., രാജേഷ് ആന്റണി, പി.ബി. സാനു, മനീഷ പ്രമോദ് എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി അഭിനവ് പി.വി. (പ്രസിഡന്റ്), അഭിജിത്ത് (വൈസ് പ്രസിഡന്റ്), ജീവൻ രാജേഷ് (സെക്രട്ടറി), അനാമിക മോഹൻദാസ് (ജോയിന്റ് സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.
ധ്യാൻ ദേവ് പ്രമോദ്, അമർനാഥ് പി.എം., സിദ്ധാർത്ഥ് ടി.എസ്., അഭിനവ് രാജീഷ്, ആദിദേവ് പ്രമോദ്, ജിബിൻ രാജേഷ് എന്നിവർ കമ്മിറ്റി അംഗങ്ങളായി.





