കുടക്കച്ചിറയിൽ വച്ച് നടന്ന രാമപുരം ഉപജില്ലാ ശാസ്ത്രമേളയിൽ 165 പോയിന്റ് നേടി എൽ പി വിഭാഗത്തിൽ രാമപുരം SH LP സ്കൂൾ ഓവറോൾ ചാമ്പ്യൻഷിപ്പ് നിലനിർത്തി ശാസ്ത്രമേളയിൽ ഓവറോൾ ഒന്നാം സ്ഥാനവും പ്രവൃത്തി പരിചമേളയിലും ഗണിതശാസ്ത്രമേളയിലും സാമൂഹ്യശാസ്ത്രമേളയിലും ഓവറോൾ രണ്ടാം സ്ഥാനവും കൈവരിച്ചു.
പ്രവൃത്തിപരിചയമേള ,ശാസ്ത്രമേള, സാമൂഹ്യശാസ്ത്രമേള എന്നിവയിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും Aഗ്രേഡ് ലഭിച്ചു. ഹാട്രിക് വിജയം കരസ്ഥമാക്കിയ കുട്ടികളെ സ്കൂൾ മാനേജർ ഫാദർ ബർക്കുമാൻസ് കുന്നുംപുറം, പിടിഎ പ്രസിഡൻ്റ് ദീപു സുരേന്ദ്രൻ ,എം പി ടി എ പ്രസിഡൻ്റ് ഡോണാ ജോളി ജേക്കബ് ,മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങൾ , മദർ സുപ്പീരിയർ അനിജ മരിയ എന്നിവർ കുട്ടികളെ അനുമോദിച്ചു.
കുട്ടികളുടെ കഠിനാധ്വാനവും മാതാപിതാക്കളുടെയും അധ്യാപകരുടെ പൂർണ്ണ പിന്തുണയും ആണ് ഇത്രയും വിജയം കൈവരിക്കാൻ സാധിച്ചതെന്ന് ഹെഡ്മിസ്ട്രസ് സി . ലിസാമാത്യൂസ് അറിയിച്ചു.





