പാലാ :അധ്യാപകർ അറിവിൻ്റെ വെളിച്ചം പകരുന്നവരാണെന്നും ജ്ഞാനത്തിൻ്റെ വ്യക്താക്കളായ അധ്യാപകരാണ് എ.ഐ യുഗത്തിലും കുട്ടികളെ നന്മയുടെ പാതകളിലേയ്ക്ക് നയിക്കേണ്ടതെന്നും ജോസ്.കെ.മാണി എം.പി പറഞ്ഞു. സംസ്കാരവേദി പാലാ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അധ്യാപകദിനാചരണം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വിപുലമായ പരിപാടികളോടെ സംസ്കാര വേദി അദ്ധ്യാപക ദിനം ആചരിച്ചു. .പാലാ മേരിമാതാ പബ്ലിക് സ്കൂളിൽ പ്രിൻസിപ്പൽ സിസ്റ്റർ ലിസി എഫ് സി സി യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജോസ് കെ മാണി എംപി മുതിർന്ന അധ്യാപകൻ ടി ജെ അബ്രഹാം തോണക്കര, സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ലിസി എഫ് സി സി എന്നിവരെ യും സ്കൂളിലെ എല്ലാ അധ്യാപകരെയും ആദരിച്ചു.
പാലാ മുൻസിപ്പൽ ചെയർപേഴ്സൺ മായ രാഹുൽ അധ്യാപക ദിന സന്ദേശം നൽകി. മുൻസിപ്പൽ കൗൺസിലർ ബിജു പാലുപടവൻ, സംസ്കാര വേദി കോട്ടയം ജില്ലാ പ്രസിഡന്റ് ബിജോ പാലാക്കുന്നേൽ, സംസ്കാര വേദി നിയോജകമണ്ഡലം പ്രസിഡണ്ട് ജയ്സൺ ജോസഫ് കുഴികോടിൽ,ജില്ലാ സെക്രട്ടറി പി ജെ മാത്യു പാലത്താനം, ളാലം ബ്ലോക്ക് പഞ്ചായത്ത് അംഗം മാത്തുക്കുട്ടി ചേന്നാട്ട് നിയോജകമണ്ഡലം സെക്രട്ടറി ജയ്സൺ മാന്തോട്ടം, വൈസ് പ്രസിഡന്റ് പ്രൊഫ.മാത്യു ടി തെള്ളിയിൽ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.





