Pala

സാമ്പത്തിക കേസിൽ കോടതി ശിക്ഷിച്ച മാണി സി. കാപ്പൻ എം.എൽ.എ സ്ഥാനം രാജിവയ്ക്കണം: വിഷ്ണു വഞ്ചിമല

കണ്ണൂർ വിമാനത്താവളത്തിൽ ഓഹരി പങ്കാളിത്തം വാഗ്ദാനം ചെയ്ത് പണം കൈപ്പറ്റിയതുമായി ബന്ധപ്പെട്ട ചെക്ക് കേസുകളിൽ പാലാ എം.എൽ.എ മാണി സി. കാപ്പനെ മുംബൈ ബോറിവലി കോടതി കുറ്റക്കാരനായി കണ്ടെത്തി ഒരു വർഷം തടവും നഷ്ടപരിഹാരവും വിധിച്ചിരിക്കുകയാണ്.

നാല് കേസുകളിലായി ₹5.30 കോടി നഷ്ടപരിഹാരം നൽകണമെന്നും കോടതി ഉത്തരവിട്ട സാഹചര്യത്തിൽ ജനപ്രതിനിധിയായി അധികാരത്തിൽ തുടരുന്നത് ജനാധിപത്യ മര്യാദകൾക്കും പാലാക്കാരുടെ ആത്മാഭിമാനത്തിനും നിരക്കാത്തതാണ്.

സ്വന്തം സാമ്പത്തികവും നിയമപരവുമായ പ്രശ്നങ്ങളിൽ കോടതി ശിക്ഷ വിധിച്ചിരിക്കെ, എം.എൽ.എ സ്ഥാനത്ത് തുടരാൻ മാണി സി. കാപ്പൻ യാതൊരു വിധത്തിലും അര്‍ഹനല്ല. സ്വന്തം സാമ്പത്തിക പ്രശ്നം തീര്‍ക്കാന്‍ എം എല്‍ എ സ്ഥാനം ദുരുപയോഗം ചെയ്യാതെ മാണി സി കാപ്പന്‍ ഉടന്‍ രാജി വയ്ക്കണം എന്ന് യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി വിഷ്ണു വഞ്ചിമല ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *