General

വെള്ളികുളം ഇടവകയിൽ യുവജന കൺവെൻഷൻ- ഫ്ളെയിം 2k 26 വേറിട്ട ഒരു അനുഭവമായി

വെള്ളികുളം: വെള്ളികുളം ഇടവകയിലെ എസ്. എം. വൈ. എം. കുടുംബ കൂട്ടായ്മയുടെയും ആഭിമുഖ്യത്തിൽ പാലാ സി. എം. സി . ജയമാതാ പ്രൊവിൻസും ജീസസ് യൂത്തും സഹകരിച്ചു കൊണ്ട് നടത്തിയ ഫ്‌ളെയിം 2k 26-യുവജന കൺവെൻഷൻ വേറിട്ട ഒരു അനുഭവമായി മാറി.

വെള്ളികുളം പള്ളി വികാരി ഫാ സ്കറിയ വേകത്താനം യുവജന കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. കാലഘട്ടത്തിൻ്റെ വെല്ലുവിളികൾ ഉൾക്കൊണ്ടുകൊണ്ട് ശരിയായ ജീവിതവഴി തെരഞ്ഞെടുക്കുവാൻ യുവാക്കൾക്ക് സാധിക്കണം.ജീവിത പ്രതിസന്ധികളെ തരണം ചെയ്യുവാൻ കരുത്തും പ്രാപ്തമുള്ളവരാക്കുന്ന പരിശീലനമാണ് യുവാക്കൾക്ക് ലഭിക്കേണ്ടത് എന്ന് ഫാ.സ്കറിയ വേകത്താനം ഓർമ്മപ്പെടുത്തി.

വഴിവചനപ്രഘോഷണം ,ആരാധന ശുശ്രൂഷ, സ്തുതിപ്പുകൾ, വിവിധ മത്സരങ്ങൾ എന്നിവ ഉൾപ്പെടുത്തികൊണ്ട് നടത്തിയ യുവജന കൺവെൻഷൻ യുവജന പങ്കാളിത്തം കൊണ്ടും ഏറെ ശ്രദ്ധേയമായി.സിസ്റ്റർ റെജീനാ ജോസ് വെട്ടിയ്ക്കാകുഴി , സിസ്റ്റർ മരിയോണ പാലയ്ക്കൽ, സിസ്റ്റർ ഡെൽനാ മരിയ വിളങ്ങാട്ട്, സിസ്റ്റർ ജോ സീനമരിയ വയമ്പൂർ തുടങ്ങിയവർ പ്രാർത്ഥനാ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി.

സിസ്റ്റർ ജീസാ അടയ്ക്കപ്പാറ ,സിസ്റ്റർ ദിവ്യാ എലിസബത്ത് കീലത്ത് ,സിസ്റ്റ ലിൻ്റാ മരിയ വട്ടക്കാട്ട്,സ്റ്റെബിൻ നെല്ലിയേക്കുന്നേൽ അലൻ സണ്ണി കണിയാംകണ്ടത്തിൽ, റിയാ തെരേസ് മാന്നാത്ത്, അൽഫോൻസാ ചങ്ങനാപറമ്പിൽ, റ്റോബിൻസ് കൊച്ചു പുരക്കൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *