General

എ. കെ. സി. സി. വെള്ളികുളം യൂണിറ്റ് പച്ചക്കറി വിത്ത് വിതരണം ചെയ്തു

വെള്ളികുളം: എ കെ സി സി യുടെ ആഭിമുഖ്യത്തിൽ വെള്ളികുളം ഇടവകയിലെ കുടുംബ കൂട്ടായ്മയുടെ സഹകരണത്തോടെ അടുക്കളത്തോട്ടം മത്സരത്തിനു മുന്നോടിയായി പച്ചക്കറി വിത്ത് വിതരണം ചെയ്തു. വെള്ളികുളം പാരിഷ് ഹാളിൽവെച്ച് നടന്ന ചടങ്ങിൽ ജോജോ തുണ്ടത്തിൽ മീറ്റിങ്ങിൽ അധ്യക്ഷത വഹിച്ചു.

വികാരി ഫാ.സ്കറിയ വേകത്താനം പച്ചക്കറി വിത്ത് പഞ്ചായത്ത് മെമ്പർ സണ്ണി കണിയാംകണ്ടത്തിലിന് നൽകി ഉദ്ഘാടനം ചെയ്തു.ഇന്ന് സമൂഹത്തിൽ നഷ്ടപ്പെട്ടു പോയ കൃഷി പെരുമയും സംസ്കാരവും വീണ്ടെടുക്കുന്നതിനും വിഷരഹിത പച്ചക്കറി പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയാണ് പച്ചക്കറി വിത്ത് വിതരണം നടത്തിയത്.

എ.കെ. സി. സി. പാലാ രൂപത സംഘടിപ്പിക്കുന്ന അടുക്കളത്തോട്ടം മത്സരത്തിന് പ്രോത്സാഹനമായിട്ടാണ് പച്ചക്കറി വിത്ത് വിതരണം ചെയ്യുന്നത്.ഇക്കഴിഞ്ഞ വർഷം പാലാ രൂപത സംഘടിപ്പിച്ച അടുക്കളത്തോട്ടം മത്സരത്തിൽ ഇടവകയിൽ നിന്നും രണ്ടുപേർ മികച്ച കർഷകരായി തെരഞ്ഞെടുക്കപ്പെട്ടു.

കഴിഞ്ഞ വർഷത്തെ തീ ക്കോയി പഞ്ചായത്തിലെ വിദ്യാർത്ഥി കർഷകനുള്ള അവാർഡ് വെള്ളികുളം ഇടവകയിലെ ആന്റോ ജോജോ തുണ്ടത്തിൽ ആണ് ലഭിച്ചത്. പാരിഷ് ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ ജയ്സൺ വാഴയിൽ, വർക്കിച്ചൻ മാന്നാത്ത്,ടോമി കൊച്ചു പുരക്കൽ, ബിജു മുതലക്കുഴിയിൽ, പയസ് ഇരുപ്പൂഴിക്കൽ,ബിബിൻ സാജൻ പുല്ലാട്ട് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *