General

വെള്ളികുളം മാതൃവേദിയുടെ ഓണാഘോഷം -ആവണി 2026 വിപുലമായി ആഘോഷിച്ചു

വെള്ളികുളം : വെള്ളികുളം മാതൃവേദിയുടെ ഓണാഘോഷം – ആവണി 2026 വിപുലമായി ആഘോഷിച്ചു.വെള്ളികുളം സെൻ്റ് തോമസ് ഹാളിൽ വച്ച് നടന്ന ഓണാഘോഷ പരിപാടിവെള്ളികുളം പള്ളി വികാരി ഫാ.സ്കറിയ വേകത്താനം ഉദ്ഘാടനം ചെയ്തു.

ആവേശം നിറഞ്ഞ വിവിധ ഓണാഘോഷം മത്സരങ്ങൾ നടത്തി. കസേരകളി, ബോൾ പാസിംഗ്, നാരങ്ങ സ്പൂൺ ഓട്ടം, ബലൂൺ റേസിംഗ്,അന്താക്ഷരി മത്സരം,പഴം തീറ്റ തുടങ്ങിയ വൈവിധ്യമാർന്ന മത്സരങ്ങൾ നടത്തപ്പെട്ടു.മത്സരത്തിൽ വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

സമാപന സമ്മേളനത്തിൽ പ്രസിഡൻ്റ് ജെസി ഷാജി ഇഞ്ചയിൽ മീറ്റിംഗിൽ അധ്യക്ഷത വഹിച്ചു. ഇതോടൊപ്പം ഓണസദ്യയും ഓണപ്പായസവും നൽകി. ജൂബി വേലിക്കകത്ത്, ബിന്നി മണ്ണാറത്ത്, ദീപാ ഷാജി ചൂണ്ടിയാനിപ്പുറത്ത്, . ജെയ്സി മുണ്ടാട്ടു ചുണ്ടയിൽ, ലിനി വെള്ളാപ്പാണിയിൽ,ബിൻസി കരോട്ടു പുള്ളോലിൽ, മാഗി വള്ളിയാംതടത്തിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *