കൂടല്ലൂർ സഹൃദയ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ “സഹൃദയ ഗ്രാമോത്സവം 2026” സംഘടിപ്പിക്കുന്നു. 25 ആം തീയതി (ചൊവ്വാഴ്ച) കൂടല്ലൂർ സെന്റ് ജോസഫ് പാരിഷ് ഹാളിൽ വെച്ച് കുട്ടികൾക്കുള്ള പുരസ്‌കാര വിതരണവും ഗ്രന്ഥശാലയുടെ 70 -ആം വാർഷികാഘോഷ ഉത്‌ഘാടനവും കേരള ജലവിഭവ ഭവനനിർമ്മാണ വകുപ്പ് മന്ത്രി അഡ്വ. മോൻസ് ജോസഫ് നിർവഹിക്കും.
പ്രസ്തുത ചടങ്ങിൽ കൂടല്ലൂർ പള്ളി വികാരി റവ. ഫാ.സിറിയക് വടക്കേൽ അധ്യക്ഷത വഹിക്കും. മീനച്ചിൽ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ശ്രീ. റോയ് ഫ്രാൻസിസ് മുഖ്യ പ്രഭാഷണം നടത്തും. കലാരൂപങ്ങൾ, കലാപരിപാടികൾ എന്നിവ അരങ്ങേറും. ഓണപ്പായസ വിതരണവും ഉണ്ടായിരിക്കും.
ശ്രീമതി നിമ്മി ട്വിങ്കിൾരാജ് (കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പർ), ശ്രീ. ബോബി തോമസ് (പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ), ശ്രീമതി ടീന മാളിയേക്കൽ (കിടങ്ങൂർ ഗ്രാമപഞ്ചായത്ത് മെമ്പർ) എന്നിവർ ആശംസകൾ അറിയിച്ച് സംസാരിക്കും.





