Melukavu

വി. അൽഫോൻസാമ്മയുടെ ജന്മദിനത്തിൽ പ്രാർത്ഥനയോടെ കുട്ടികൾ അൽഫോൻസാമ്മ വാകക്കാട് മഠത്തിൽ താമസിച്ചിരുന്ന മുറിയിലെത്തി പൂക്കളർപ്പിച്ചു

മേലുകാവ്: വാകക്കാടിൻ വാടാമലരായ വി. അൽഫോൻസാമ്മയുടെ നൂറ്റിപതിനാറാമത് ജന്മദിനത്തിൽ പ്രാർത്ഥനയോടെ പൂച്ചെണ്ടുകളുമായി സെൻ്റ് അൽഫോൻസാ ഹൈസ്കൂൾ കുട്ടികൾ വി. അൽഫോൻസാമ്മ താമസിച്ചിരുന്ന മഠത്തിലെ മുറിയിലെത്തുകയും പ്രാർത്ഥനയോടെ പൂക്കളർപ്പിക്കുകയും ചെയ്തു.

1932-33 കാലഘട്ടങ്ങളിലാണ് വി. അൽഫോൻസാമ്മ വാകക്കാട് പള്ളിക്കൂടത്തിൽ അധ്യാപികയായി സേവനമനുഷ്ഠിച്ചത്. കോട്ടയം ജില്ലയിൽ ചങ്ങനാശ്ശേരി സീറോ മലബാർ കത്തോലിക്കാ അതിരൂപതയിലെ കുടമാളൂർ ഇടവകയിൽ ഉൾപ്പെട്ട ആർപ്പൂക്കര ഗ്രാമത്തിലെ മുട്ടത്തുപാടത്ത് ജോസഫിന്റെയും മേരിയുടെയും നാലാമത് മകളായി 1910 ഓഗസ്റ്റ് 19 നാണ് അന്നക്കുട്ടി എന്ന വി. അൽഫോൻസാമ്മ ജനിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *