ജമാഅത്തെ ഇസ്‌ലാമിയുടെ തിട്ടൂരത്തിന് കേരള മുഖ്യമന്ത്രി കീഴടങ്ങിയിരിക്കുകയാണ്. കേരളത്തിലെ രാഷ്ട്രീയ നേതൃത്വം മുസ്‌ലിം സംഘടനകളുടെ സമ്മർദ്ദത്തിന് വഴങ്ങുന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ വന്ദേമാതരം ഒഴിവാക്കിയത്.
സ്വാതന്ത്ര്യദിനത്തിൽ രാജ്യത്തിന്റെ ദേശീയഗാനമായ ജനഗണമനയ്‌ക്കൊപ്പം വന്ദേമാതരം ആലപിക്കുന്നത് രാജ്യസ്‌നേഹത്തിന്റെ അഭിമാനപ്രകടനമാണ്. എന്നാൽ വന്ദേമാതരം പാടേണ്ടതില്ലെന്ന നിലപാടിലൂടെ മുഖ്യമന്ത്രി ഒരു വിഭാഗത്തിന്റെ സമ്മർദ്ദത്തിന് വഴങ്ങുകയാണ്.
ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ അഡ്വ. ഷോൺ ജോർജ് കോട്ടയം തിരുനക്കരയിൽ ബിജെപി ജില്ലാ ഭാരവാഹികളുടെ നേതൃത്വത്തിൽ ദേശീയപതാക ഉയർത്തിയ ശേഷം പൂർണ്ണമായ വന്ദേമാതരവും ദേശീയഗാനവും ആലപിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.





