Erattupetta

വിറകുപുരയിലെ ഏകാന്തതയിൽ നിന്ന് കരുണയുടെ തണലിലേക്ക് വത്സമ്മ എത്തി

ഈരാറ്റുപേട്ട :ആരാരും പരിചരിക്കാനില്ലാതെ നാളുകളായി വീടിന്റെ വിറകുപുരയിലെ ഇരുണ്ട കോണിൽ ഒറ്റപ്പെട്ട ജീവിതം നയിച്ചിരുന്ന വത്സമ്മക്ക് ഒടുവിൽ കരുണയുടെ കൈത്താങ്ങ്. കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ ഒൻപതാം വാർഡിൽ നാച്ചിക്കോളനിയിൽ താമസിച്ചിരുന്ന വത്സമ്മക്കാണ് കരുണ തണലൊരുക്കിയത്.

വർഷങ്ങളായി വത്സമ്മ ഒറ്റപെട്ടാണ് കഴിയുന്നത്. ടൗണിലെ കടതിണ്ണകളിലാണ് അന്തി ഉറങ്ങിയിരുന്നത്. അസുഖം പിടിപ്പെട്ടതും ഓർമ നഷ്ടപെട്ടതുമാണ് വത്സമ്മ നാച്ചി കോളനിയിലെ അകന്ന ബന്ധുവിൻ്റെ വീട്ടിലെത്തിയത്. ബന്ധു വീട്ടിൽ സംരക്ഷണം നൽകാത്തതാണ് വീട്ടിലെ വിറക് പുരയിൽ കഴിയേണ്ടിവന്നത്.

കാലിനുണ്ടായ മുറിവ് ചികിത്സിക്കാൻ എത്തിയ പാലിയേറ്റീവ് പ്രവർത്തകരാണ് പ്രദേശത്തെ സന്നദ്ധ പ്രവർത്തകർ വഴി കരുണയെ വിവരം അറിയിച്ചത്. തുടർന്നാണ് കരുണ അഭയകേന്ദ്രം പ്രതിനിധികളായ വി.പി. ഷരീഫ്, എസ്.കെ. നൗഫൽ എന്നിവർ ചേർന്ന് വത്സമ്മയെ സന്ദർശിച്ചതും കരുണയിലേക്ക് എത്തിച്ചതും.

അവഗണനയുടെയും ഒറ്റപ്പെടലിന്റെയും സാഹചര്യത്തിൽ കഴിയുന്നവരെ കണ്ടെത്തി അവർക്ക് ആവശ്യമായ പരിചരണവും അഭയവുമാണ് കരുണ നൽകി വരുന്നത്. ആരാരും സംരക്ഷിക്കാൻ ഇല്ലാത്ത എഴുപതോളം അന്തേവാസികൾ കരുണയോടൊപ്പം ഉണ്ട്.സുരക്ഷിതമായ അന്തരീക്ഷത്തിൽ ആവശ്യമായ പരിചരണവും സംരക്ഷണവും ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.

കാഞ്ഞിരപ്പള്ളി ഗ്രാമ പഞ്ചായത്ത് മെമ്പർ സുമി ഇസ്മായിൽ ,പഞ്ചായത്ത് പാലിയേറ്റീവ് സിസ്റ്റർ ഷാൻ്റി, ആശാ വർക്കർ റജീന, ജമാഅത്തെ ഇസ്‌ലാമി ഏരിയ പ്രസിഡന്റ് ഒ.എസ്. അബ്ദുൽ കരീം,ദയ പാലിയേറ്റീവ്, സ്വരുമ പാലിയേറ്റീവ് പ്രവർത്തകൾ എന്നിവരുടെ ഇടപെടലിലാണ് വത്സമ്മയെ സുരക്ഷിത സ്ഥലത്തേക്ക് എത്തിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *