പൂഞ്ഞാർ : പയ്യാനിത്തോട്ടത്തുണ്ടായ ഉരുൾപൊട്ടലിൽ മരിച്ച മണപ്പാട്ട് റെജീന (49) ജോസെഫൈൻ (27) എന്നിവരുടെ സംസ്കാരം നാളെ നടക്കും. നാളെ (ഞായറാഴ്ച) രാവിലെ 11.30 ന് പയ്യാനിത്തോട്ടം ഹോളി സ്പിരിറ്റ് സ്കൂളിൽ എത്തിക്കും, പൊതുദർശനത്തിന് ശേഷം ഉച്ചകഴിഞ് 3 മണിക്ക് സെന്റ് അൽഫോൻസാ പള്ളിയിൽ സംസ്കരിക്കും.





