പൂഞ്ഞാർ : പൂഞ്ഞാർ സർവീസ് സഹകരണ ബാങ്ക് ലിമിറ്റഡ് നമ്പർ 3963,കുടിശിക വായ്പയുള്ള അംഗങ്ങൾക്കായി ‘ആശ്വാസ് 2026’ ഒറ്റ തവണ (OTS)പദ്ധതി നടപ്പിലാക്കിയതായി, ബാങ്ക് അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റി കൺവീനർ റോജി തോമസ് മുതിരേന്തിക്കൽ, കമ്മറ്റി അംഗങ്ങളായ ശ്രീ ജോസഫ് വടക്കെൽ, ശ്രീ ചാർളി അലക്സ് എന്നിവർ അറിയിച്ചു.
ജൂൺ 1 മുതൽ ഓഗസ്റ്റ് 31 വരെ പ്രാബല്യത്തിലുള്ള പദ്ധതിയുടെ ഭാഗമായി, സഹകരണ വകുപ്പ്അ നുവദിച്ചിട്ടുള്ള വ്യവസ്ഥകൾക്കും ഇളവുകൾക്കും വിധേയമായി അർഹരായ വായ്പ്പാ കുടിശികകാർക്ക്, കുടിശികയിൽ ഇളവുകളോട് കൂടി ലോൺ തീർപ്പാക്കാൻ അവസരം ലഭിക്കും.
പദ്ധതിയുടെ ഭാഗമായി 2026 ജൂലൈ 9,10 (വ്യാഴം, വെള്ളി ) ദിവസങ്ങളിൽ, പൂഞ്ഞാർ സർവീസ് സഹകരണ ബാങ്ക് ഹെഡ് ഓഫീസിൽ പ്രത്യേക അദാലത്ത് സംഘടിപ്പിക്കുന്നു. അദാലത്തിൽ പങ്കെടുത്തു ഈ പദ്ധതിയുടെ അനുകൂല്യങ്ങൾ പ്രയോജനപ്പെടുത്തണമെന്ന് അഡ്മിനിസ്ട്രറ്റീവ് കമ്മറ്റി അറിയിച്ചു.





