Pala

പാലാ നഗരസഭയിലെ ഭരണപ്രതിസന്ധി; നിലപാട് വ്യക്തമാക്കി സിപിഎം

പാ​​ലാ: കൊ​​ട്ടാ​​ര​​മ​​റ്റം ബ​​സ് സ്റ്റാ​​ന്‍​ഡി​​ല്‍ രാ​​ഷ്ട്രീ​​യ പാ​​ര്‍​ട്ടി സം​​ഘ​​ട​​ന​​ക​​ളു​​ടെ അ​​ട​​ക്കം 35 ഓ​​ളം പ​​രി​​പാ​​ടി​​ക​​ള്‍ മു​​ന്‍ വ​​ര്‍​ഷ​​ങ്ങ​​ളി​​ല്‍ ന​​ട​​ന്ന​​താ​​യി രേ​​ഖ​​ക​​ള്‍ ഉ​​ണ്ടെ​​ന്നും ന​​ഗ​​ര​​സ​​ഭ​​യി​​ലെ പ​​ട​​ല​​പ്പി​​ണ​​ക്ക​​ത്തി​​ൽ എ​​ല്‍​ഡി​​എ​​ഫി​​നെ ക​​രു​​വാ​​ക്കേ​​ണ്ട​​തി​​ല്ലെ​​ന്നും സി​​പി​​എം. പാ​​ലാ​​യി​​ല്‍ പൊ​​തു​​യോ​​ഗം ന​​ട​​ത്താ​​ന്‍ പ​​റ്റി​​യ മ​​റ്റ് സ്ഥ​​ല​​ങ്ങ​​ളി​​ല്ല.

കൊ​​ട്ടാ​​ര​​മ​​റ്റം ബ​​സ് സ്റ്റാ​​ന്‍​ഡി​​ല്‍ ഡി​​വൈ​​എ​​ഫ്‌​​ഐ​​യു​​ടെ സ​​മാ​​പ​​ന​​യോ​​ഗം ന​​ട​​ത്താ​​ന്‍ അ​​നു​​മ​​തി ത​​ര​​ണ​​മെ​​ന്ന് ആ​​വ​​ശ്യ​​പ്പെ​​ട്ട് ചെ​​യ​​ര്‍​പേ​​ഴ്‌​​സ​​ണ് ക​​ത്ത് ന​​ല്‍​കി​​യി​​രു​​ന്നു. കൗ​​ണ്‍​സി​​ല​​ര്‍​മാ​​രു​​മാ​​യി സം​​സാ​​രി​​ച്ചി​​രു​​ന്നു.

എ​​ന്നാ​​ല്‍ ന​​ഗ​​ര​​സ​​ഭ​​യി​​ലെ സ്വ​​ത​​ന്ത്ര മു​​ന്ന​​ണി​​യു​​ടെ​​യും കോ​​ണ്‍​ഗ്ര​​സ് കൗ​​ണ്‍​സി​​ല​​ര്‍​മാ​​രു​​ടെ​​യും പ​​ട​​ല പ്പി​​ണ​​ക്ക​​ത്തി​​ന് കോ​​ണ്‍​ഗ്ര​​സ് കൗ​​ണ്‍​സി​​ല​​ര്‍​മാ​​ര്‍ ത​​ങ്ങ​​ളെ ക​​രു​​വാ​​ക്കി മു​​ത​​ലെ​​ടു​​പ്പ് ന​​ട​​ക്കാ​​ന്‍ അ​​നു​​വ​​ദി​​ക്കി​​ല്ലെ​​ന്നും പാ​​ലാ മു​​നി​​സി​​പ്പാ​​ലി​​റ്റി​​യി​​ല്‍ പ്ര​​തി​​പ​​ക്ഷ​​മാ​​യ ത​​ങ്ങ​​ള്‍ ക്രി​​യാ​​ത്മ​​ക നി​​ല​​പാ​​ട് സ്വീ​​ക​​രി​​ച്ച് എ​​ന്നും ഉ​​റ​​ച്ചു നി​​ല്‍​ക്കു​​ന്ന​​വ​​രാ​​ണെ​​ന്നും നേ​​താ​​ക്ക​​ളാ​​യ ലാ​​ലി​​ച്ച​​ന്‍ ജോ​​ര്‍​ജ്, സ​​ജേ​​ഷ് ശ​​ശി എ​​ന്നി​​വ​​ര്‍ വി​​ശ​​ദീ​​ക​​രി​​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *