General

കുറുമണ്ണ് സെന്റ്. ജോൺസ് ഹൈസ്കൂളിൽ ലഹരി വിരുദ്ധ ദിനാചരണം സമുചിതമായി ആചരിച്ചു

കുറുമണ്ണ്: കുറുമണ്ണ് സെന്റ്.ജോൺസ് ഹൈസ്കൂളിൽ ലഹരിവിരുദ്ധ ദിനാചരണം വിവിധ പരിപാടികളോടെ സമുചിതമായി ആചരിച്ചു. രാവിലെ 9:45-ന് കുറുമണ്ണ് ടൗണിലേക്ക് ലഹരി വിരുദ്ധ സന്ദേശറാലി നടത്തി. കടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ലാലി സണ്ണി ലഹരിവിരുദ്ധ സന്ദേശം നൽകി.സ്കൂൾ വിദ്യാർത്ഥികൾ ഫ്ലാഷ്മോബ് അവതരിപ്പിച്ചു.

തുടർന്ന് സ്കൂൾ മാനേജർ റവ.ഫാ.തോമസ് മണിയൻചിറയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ഗ്രാമപഞ്ചായത്ത് മെമ്പർ വി.ജി സോമൻ ഉദ്ഘാടനം ചെയ്തു. കടനാട് ഗ്രമപഞ്ചായത്ത് മെമ്പർ ശ്രീ. സജിമോൻ കുഞ്ഞപ്പൻ, പി.റ്റി.എ പ്രസിഡന്റ് ശ്രീ. സുബി തോമസ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
പാലാ എക്സൈസ് ഇൻസ്പെക്ടർ ശ്രീ.ജെക്സി ജോസഫ് ലഹരിവിരുദ്ധ ക്ലാസ് നയിച്ചു.

ലഹരിവിരുദ്ധ പ്രതിജ്ഞ,TOOFAN GOAL, ലഹരി വിരുദ്ധഗാനം, ലഹരിക്കെതിരെ വിരലടയാളം, പോസ്റ്റർ രചനാമത്സരം തുടങ്ങി വിവിധ പരിപാടികളും സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ ശ്രീ.പ്രിൻസ് അലക്സ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീ.ജോസഫ് കെ.എം കൃതജ്ഞതയും രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *