General

പൂവച്ചൽ ഖാദർ ഫിലിം ടെലിവിഷൻ മീഡിയ അവാർഡ് 2026: സണ്ണി മന്നംങ്കേരിക്ക് ജൂറി അവാർഡ്

വൈക്കം: മലയാള സാഹിത്യത്തിനും ഗാനശാഖയ്ക്കും വിലമതിക്കാനാവാത്ത സംഭാവനകൾ നൽകിയ പ്രിയകവിയും ഗാനരചയിതാവുമായ പൂവച്ചൽ ഖാദറിന്റെ സ്മരണാർത്ഥം സംഘടിപ്പിച്ച പൂവച്ചൽ ഖാദർ ഫിലിം ടെലിവിഷൻ മീഡിയ അവാർഡ് 2026-ലെ ജൂറി അവാർഡിന് വൈക്കം സ്വദേശിയായ കലാകാരൻ സണ്ണി മന്നംങ്കേരി അർഹനായി.

പൂവച്ചൽ ഖാദർ നമ്മെ വിട്ടുപിരിഞ്ഞിട്ട് അഞ്ച് വർഷം പൂർത്തിയാകുന്ന വേളയിൽ, ജൂൺ 22-ന് തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ പൂവച്ചൽ ഖാദർ കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചടങ്ങിലാണ് അവാർഡ് വിതരണം നടന്നത്.

സിനിമ-സീരിയൽ രംഗത്ത് സജീവമായി പ്രവർത്തിച്ചു വരുന്ന സണ്ണി മന്നംങ്കേരിക്ക്, മഴവിൽ മനോരമയിലെ “ബാലനും രമയും” എന്ന സീരിയലിൽ അവതരിപ്പിച്ച കഥാപാത്രത്തിനാണ് ഈ അംഗീകാരം ലഭിച്ചത്. കൂടാതെ നിരവധി സിനിമകളിലും വിവിധ സീരിയലുകളിലും ഹരിതകർമ സേനയുടെ പരസ്യചിത്രത്തിലുമെല്ലാം അദ്ദേഹം ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്.

ചടങ്ങിൽ മുൻ എം.എൽ.എ ശ്രീ ശരത്ചന്ദ്ര പ്രസാദ് അധ്യക്ഷത വഹിച്ചു. ചീഫ് വിപ്പ് അപു ജോസഫ് ഉദ്ഘാടനം നിർവഹിച്ചു. വിവിധ ജനപ്രതിനിധികളും കലാകാരന്മാരും പങ്കെടുത്ത ചടങ്ങിൽ നടനും നിർമാതാവുമായ ബാദുഷയുടെ കൈകളിൽ നിന്നാണ് സണ്ണി മന്നംങ്കേരി അവാർഡ് ഏറ്റുവാങ്ങിയത്.

വൈക്കത്തിന്റെ കലാരംഗത്തിന് അഭിമാനമായി മാറിയ ഈ പുരസ്‌കാരം, സണ്ണി മന്നംങ്കേരിയുടെ കലാജീവിതത്തിലെ മറ്റൊരു സുപ്രധാന നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്.ഡോക്ടർ ജോർജ് ഓണക്കൂർ ഗായകൻ ജി വേണുഗോപാൽ വേടൻ നടന്മാരായ അർജുന അശോകൻ ബിബിൻ ജോർജ് ബിജുക്കുട്ടൻ നടിമാരായ അപർണ ബാലമുരളി രമ്യപ്പണിക്കർ രശ്മി അനിൽ അങ്ങനെ മറ്റ് അനുവദി കലാകാരന്മാരും,എംഎൽഎമാരായ രമ്യ ഹരിദാസും മറ്റ് എംഎൽഎമാരും ചടങ്ങിൽ പങ്കെടുത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *