കാഞ്ഞിരപ്പള്ളി :സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ മെമ്പർഷിപ്പ് കാമ്പയിന്റെ ഭാഗമായി കാഞ്ഞിരപ്പള്ളി അൽബാബ് ഓഡിറ്റോറിയത്തിൽ സമസ്ത കോട്ടയം ജില്ലാ ശില്പശാല ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുല്ലത്തീഫ് മുസ്‌ലിയാരുടെ അധ്യക്ഷതയിൽ നടന്നു. സെന്റീനറി എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാൻ കെ എസ് എം റഫീഖ് അഹ്‌മദ് സഖാഫി ഉദ്ഘാടനം നിർവഹിച്ചു.ജില്ലയിലെ ബിരുദധാരികളായ മുഴുവൻ പണ്ഡിതരും മെമ്പർഷിപ്പ് മുഖേന സമസ്തയിൽ അംഗമാകും.
മെമ്പർഷിപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനായി പിഎം അനസ് മദനി ജില്ലാ മുശ് രിഫ് ആയി ഏഴംഗ സമിതിയെയും സമ്മേളന പ്രചരണത്തിനായി കെ എസ് എം റഫീഫ് അഹ്‌മദ് സഖാഫി ചെയർമാനും മുഹമ്മദ് ലബീബ് അസ്ഹരി കൺവീനറുമായി 25 അംഗ എക്സിക്യൂട്ടീവ് കൗൺസിലും തെരഞ്ഞെടുത്തു.
“നൂറ് പ്രകാശ വർഷങ്ങൾ” എന്ന പ്രമേയത്തിൽ ജനുവരിയിൽ മലപ്പുറം വാദി ഹറമൈനിൽ നടക്കുന്ന സെന്റീനറി ആഘോഷങ്ങളുടെ ജില്ലാ തല പചരണത്തിന്റെ ഭാഗമായി ജൂൺ മാസത്തിൽ പ്രമേയ സമ്മേളനവും ടേബിൾ ടോക്കും, ഈരാറ്റുപേട്ട, തലയോലപ്പറമ്പ്, ചങ്ങനാശ്ശേരി സോണുകളിൽ ആദർശ സമ്മേളനങ്ങളും നടക്കും. സംസ്ഥാന, ജില്ലാ നേതാക്കൾ പങ്കെടുക്കും.
വി എച് അബ്ദുൽറഷീദ് മുസ്‌ലിയാർ, അബ്ദുസ്സലാം ബാഖവി, അബ്ദുറഹ്മാൻ മുസ്‌ലിയാർ. അലി മുസ്‌ലിയാർ, ഹാരിസ് സഖാഫി, അബ്ദുറഹ്മാൻ സഖാഫി, ഇയാസ് സഖാഫി, സൈനുദ്ധീൻ മുസ്‌ലിയാർ, അൻവർ മദനി, റഫീഖ് ലത്തീഫി, ഹക്കീം സഖാഫി, പി എം അനസ് മദനി,ഷാഫി സഖാഫി ഷാജഹാൻ സഖാഫി എന്നിവർ സംസാരിച്ചു.





