Erattupetta

യാത്രക്കാരെ അപകടത്തിൽ തള്ളിവിടുന്ന മോശം കണ്ടീഷനിൽ ഓടുന്ന പ്രൈവറ്റ് ബസ് AIYF ന്റെ നേതൃത്വത്തിൽ തടഞ്ഞു

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട കാഞ്ഞിരപ്പള്ളി റൂട്ടിൽ ഓടുന്ന പ്രൈവറ്റ് ബസ് കഴിഞ്ഞ ദിവസങ്ങളിലായി മോശം ടയറുകൾ ഉപയോഗിച്ച് ഓടുന്ന സാഹചര്യം കാണാനിടയായത്. നാട്ടുകാർ അപകട സാധ്യത മുന്നറിയിപ്പ് നൽകിയെങ്കിലും ബസ്സിന്റെ ഉത്തരവാദിത്തപ്പെട്ടവർ കാര്യമായി എടുക്കാത്ത സാഹചര്യത്തിലാണ് AIYF ഇടപെട്ടത്.

ഇതുപോലുള്ള വാഹനങ്ങൾ നിരത്തിലിറക്കി ഓടുന്നത് സാധാരണക്കാരായ യാത്രക്കാർക്കും, നാട്ടുകാർക്കും ജീവന് തന്നെ ഭീഷണിയാവുന്നതാണ് മോട്ടോർ വെഹിക്കിൾ ഡിപ്പാർട്മെന്റും, പോലീസും ഇത്തരം വാഹനങ്ങൾക്കെതിരെ കർശന നടപടി എടുക്കേണ്ടതാണെന്ന് ജില്ലാ സെക്രട്ടറി ഷമ്മാസ് ലത്തീഫ് അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *