കാഞ്ഞിരപ്പളളി: മേരീക്വീൻസ് മിഷൻ ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ വിവിധ ഗർഭാശയ രോഗങ്ങൾ, ഗർഭാശയത്തിൽ നിന്നുള്ള അമിത രക്തസ്രാവം അടക്കമുള്ള പ്രശ്നങ്ങൾ നേരിടുന്ന വനിതകൾക്കായി നടത്തുന്ന സൗജന്യ രോഗ, സർജറി നിർണ്ണയ ക്യാമ്പ് 2026 ഏപ്രിൽ 23, 24 & 25 തീയതികളിൽ.
രാവിലെ 09 മുതൽ വൈകിട്ട് 04 വരെ നടക്കുന്ന ക്യാമ്പിൽ സൗജന്യ ഡോക്ടർ കൺസൾട്ടേഷനും, ലാബ്, റേഡിയോളജി പരിശോധനകൾക്ക് പ്രത്യേക നിരക്കിളവും ലഭ്യമാണ്. കൂടാതെ തുടർ ചികിത്സയ്ക്കും സർജറികൾക്കും നിരക്കിളവോടെ പ്രത്യേക പാക്കേജുകളും ലഭ്യമാണ്. ഡോ. ഐശ്വര്യ ലോഹിതാക്ഷൻ ക്യാമ്പിന് മേൽനോട്ടം വഹിക്കും.
ക്യാമ്പിൽ പങ്കെടുക്കാൻ +91 87146 08594, 85470 15700 എന്നീ നമ്പറുകളിൽ ബന്ധപ്പെട്ട് മുൻകൂർ ബുക്കിംഗ് സേവനം പ്രയോജനപ്പെടുത്താവുന്നതുമാണ്.





