General

സി.എം.സി. ജയമാതാ പാലാ പ്രൊവിൻസിന്റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് മാതാതാവിൻ്റെ തിരുസ്വരൂപ പ്രയാണത്തിന് വെള്ളികുളം ഇടവകയിൽ സ്വീകരണം നൽകി

വെള്ളികുളം: സി.എം.സി. ജയമാതാ പ്രൊവിൻസിന്റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് പാലാ രൂപതയുടെ 36 സി.എം.സി. മഠങ്ങളിൽ മാതാവിൻ്റെ തിരുസ്വരൂപ പ്രയാണത്തിന് ആരംഭം കുറിച്ചു . ഏപ്രിൽ എട്ടാം തീയതി പാലാ പ്രൊവിൻഷ്യൽ ഹൗസിൽ നിന്ന് തുടക്കം കുറിച്ച പ്രയാണത്തിന് വെള്ളികുളം ഇടവകയുടെ നേതൃത്വത്തിൽ വമ്പിച്ച സ്വീകരണം നൽകി.

പാലാ സി.എം.സി.ജയമാതാ പ്രൊവിൻസിന്റെ അസിസ്റ്റൻറ് പ്രൊവിൻഷ്യൽ സിസ്റ്റർ കൃപാ മരിയയിൽ നിന്ന് മാതാവിൻ്റെ തിരുസ്വരൂപം വികാരി ഫാ.സ്കറിയ വേകത്താനം ഏറ്റുവാങ്ങി.ആഘോഷമായ റാലിയോടെ മാതാവിൻ്റെ തിരുസ്വരൂപം മഠം ചാപ്പലിൽ പ്രതിഷ്ഠിച്ചു.

പത്തുദിവസം വിവിധ ആരാധന, ജപമാല ശുശ്രൂഷകൾ മഠം ചാപ്പലിൽ നടത്തപ്പെടും.സി.എം.സി. സന്യാസ സമൂഹത്തിന്റെ പാലാ പ്രൊവിൻസ് രൂപീകൃതമായിട്ട് 75 വർഷം പൂർത്തിയാക്കുന്നതിനോടനുബന്ധിച്ചാണ് മാതാവിൻ്റെ തിരുസ്വരൂപം പാലാ രൂപതയിലെ 36 സി.എം.സി. മഠം കപ്പേളയിൽ പ്രയാണം നടത്തപ്പെടുന്നത്.

ഇതനുസരിച്ച് മാതാവിൻ്റെ സവിധത്തിൽ വന്ന് പ്രാർത്ഥിക്കുന്നവർക്ക് പൂർണ ദണ്ഡ വിമോചനം പരിശുദ്ധ പിതാവ് ലയോ മാർപാപ്പ അനുവദിച്ചു നൽകിയിട്ടുണ്ട്. കുമ്പസാരിച്ചൊരുങ്ങി വിശ്വാസപ്രമാണം ചൊല്ലി ഒരു സ്വർഗ്ഗസ്ഥനായ, ഒരു നന്മ നിറഞ്ഞ മറിയം പ്രർത്ഥന ചൊല്ലി കാഴ്ചവെക്കുന്നവർക്ക് പൂർണ ദണ്ഡ വിമോചനം പ്രാപിക്കാവുന്നതാണ്.

ഇടവകയിലെ മഠം ചാപ്പലിലെ പത്തു ദിവസത്തെ പ്രാർത്ഥന ശുശ്രൂഷകൾക്കുശേഷം മംഗളഗിരി ഇടവകയിലെ മഠം ചാപ്പിലേക്ക് മാതാവിന്റെ തിരുസ്വരൂപം കൈമാറും.

സി.എം.സി. പാലാ പ്രൊവിൻസിന്റെ അസിസ്റ്റൻറ് പ്രൊവിൻഷ്യൽ സിസ്റ്റർ കൃപാ മരിയ, കൗൺസിലർ സിസ്റ്റർ മേരി ആൻ ,മദർ സിസ്റ്റർ ജീസാ അടയ്ക്കാപ്പാറ, സിസ്റ്റർ സാനിറ്റ , സിസ്റ്റർ ദീപാ , സിസ്റ്റർ ജൂലിറ്റ് ,സിസ്റ്റർ ക്ലെറിൻ, സിസ്റ്റർ റീമാ ,സിസ്റ്റർ റോഷ്നാ,സിസ്റ്റർ മേരി ജോൺ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *