സഭ ആശങ്ക അറിയിച്ച FCRA ഭേദഗതി സെക്ഷൻ 15(1) 2010-ൽ മൻമോഹൻ സിംഗ് സർക്കാരിന്റെ കാലത്താണ് കൊണ്ടുവന്നത്. കെ.സി വേണുഗോപാലും ജോസ് കെ. മാണിയും അന്ന് സഭയിലുണ്ടായിരുന്നു . അന്ന് കോൺഗ്രസ്ന്റെ 8 പേർ കേന്ദ്രമന്ത്രിമാരും. അന്ന് ആർക്കും ഇതൊരു പ്രശ്നമായിരുന്നില്ല എന്ന് ഷോൺ ജോർജ്ജ് പറഞ്ഞു.
ഏറെ ബഹുമാനത്തോടെ കാണുന്ന ആള് ആണ് കല്ലറങ്ങാട്ട് പിതാവെന്നും, സഭ ഒളിച്ചും പാത്തുമല്ല, മറിച്ച് നിലപാടുകൾ പരസ്യമായി തന്നെ വ്യക്തമാക്കണമെന്ന പിതാവിന്റെ തീരുമാനത്തെ ഞാൻ പൂർണ്ണമായും പിന്തുണയ്ക്കുന്നു എന്നും ഷോൺ ജോർജ് പറഞ്ഞു.
സഭ അതിന്റെ നിലപാടുകൾ തുറന്നുപറയുമ്പോൾ ഓരോ രാഷ്ട്രീയ പാർട്ടിയും മുൻപ് ചെയ്ത കാര്യങ്ങൾ തുറന്നുകാട്ടപ്പെടുമെന്ന പിതാവിന്റെ വാക്കുകൾ അങ്ങേയറ്റം പ്രസക്തമാണ് എന്നും ഷോൺ ജോർജ് കൂട്ടിച്ചേർത്തു.





