Pala

ഭീഷണിയുടെ സ്വരം വില പോകില്ല; അങ്ങനെ ആരും നമ്മളെ പേടിപ്പിക്കേണ്ടതില്ല: മാർ ജോസഫ് കല്ലറങ്ങാട്ട്

പാലാ: പൊതുരംഗത്ത് പ്രവർത്തിക്കുന്നവർ മതനേതാക്കന്മാരെക്കുറിച്ച് മാന്യതയുടെ അതിർവരമ്പുകൾ ഭേദിച്ച് സംസാരിച്ചുകൊണ്ടിരിക്കുന്നത് ഈ അടുത്ത നാളുകളിൽ എല്ലാം കേൾക്കുന്നുണ്ട്. അഭിപ്രായം പറയുമ്പോൾ വിശ്വാസികളുടെ വികാരത്തെ മാനിക്കണമെന്നും പിതാവ് പറഞ്ഞു.

എല്ലാ സമയവും എല്ലാ മെത്രാന്മാരും വൈദികരും ന്യൂട്രൽ ആയിരിക്കണം എന്ന് നമുക്ക് പറയാൻ സാധിക്കുമോ? മിണ്ടാപ്രാണികൾ ആയിരിക്കണം എന്നല്ലേ ഈ പറയുന്നതിന്റെ അർത്ഥം എന്ന് പിതാവ് ചോദിച്ചു.

ആരുടെയും പേരെടുത്തു പറയാതെ ആയിരുന്നു പിതാവിന്റെ പ്രസംഗം. ഭീഷണിയുടെ സ്വരം വില പോകില്ല. അങ്ങനെ ആരും നമ്മളെ പേടിപ്പിക്കേണ്ടതില്ല എന്നും കല്ലറങ്ങാട്ട് പിതാവ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *