യുഡിഎഫ് സ്ഥാനാർത്ഥി മാണി സി കാപ്പൻ്റെ ഭൂരിപക്ഷം 25000 ന് മുകളിൽ എത്തിക്കുന്നതിന് പാലാ നിയമസഭാ മണ്ഡലത്തിലെ പന്ത്രണ്ട് പഞ്ചായത്തിലും പാലാ മുനിസിപ്പാലിറ്റിയിലും പഴുതുകളടച്ചുള്ള പ്രചരണ പരിപാടികൾ പൂർത്തിയാക്കി.
യു ഡി എഫ് സജ്ജമായെന്ന് യുഡിഎഫ് ചെയർമാൻ പ്രൊഫ.സതീശ് ചൊള്ളാനി കൺവീനർ ജോർജ് പുളിങ്കാട് യു ഡി എഫ് നേതാക്കളായ ജോയി എബ്രഹാം,ബിജു പുന്നത്താനം ,കുര്യാക്കോസ് പടവൻ, എൻ.സുരേഷ്,സി ടി രാജൻ, മോളിപീറ്റർ, ആർ സജീവ് ,ജോയി സ്കറിയ ,ജോസ് മോൻ ,സന്തോഷ് കാവുകാട്ട്, ആർ സജീവ്, തോമസ് ഉഴുന്നാലിൽ എന്നിവർ അറിയിച്ചു.
പന്ത്രണ്ട് പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും വൻ ജനപങ്കാളിത്തത്തോടെ കൺവെൻഷനും പര്യടന പരിപാടികളും പൂർത്തിയാക്കി. ലഘു ലേഖകളും അഭ്യർത്ഥനകളുമായി നിയമസഭാ മണ്ഡലത്തിലെ മുഴുവൻ വീടുകളും മൂന്ന് ഘട്ടങ്ങളിലായി പ്രവർത്തകർ സന്ദർശിച്ച് സ്ഥാനാർത്ഥിക്കായി വോട്ട് അഭ്യർത്ഥിച്ചു. മണ്ഡലത്തിലാകമാനം നൂറ്റമ്പതോളം കുടുംബ സംഗമങ്ങൾ നടത്തി.
പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഫ്രാൻസിസ് ജോർജ് എം.പി, ഷാഫി പറമ്പിൽ, ചാണ്ടി ഉമ്മൻ തുടങ്ങിയ നേതാക്കൾ പ്രചരണ പരിപാടികളിൽ പങ്കെടുത്തു.





