Pala

ജോസ് കെ മാണി പാലായെ ഒറ്റുകൊടുത്തു :ഷോൺ ജോർജ്

പാലാ: നാല് വോട്ടിന് വേണ്ടി പാലായെ മതതീവ്രവാദികൾക്ക് ഒറ്റ് കൊടുത്തവനാണ് ജോസ് കെ മാണി എന്ന് ഷോൺ ജോർജ്. എസ് ഡി പി ഐ യുടെ പിന്തുണ വാങ്ങിയ ജോസ് കെ മാണി, അഭിമന്യുവിൻ്റെ ഘാതകരെ പരവതാനി വിരിച്ച് സ്വീകരിക്കുകയാണ് ചെയ്തത്.

പാലാ ബിഷപ്പ്‌സ് ഹൗസിലേക്ക് കുറുവടിയുമായി മാർച്ച് നടത്തിയവരെയും അശ്ലേഷിക്കുന്ന നടപടിയാണ് ജോസ് കെ മാണി ചെയ്തിട്ടുള്ളത്. 2018 ൽ മഹാരാജാസ് കോളജിൽ മതതീവ്രവാദികളായ എസ് ഡി പി ഐയുടെ കൊലകത്തിക്ക് ഇരയായ അഭിമന്യൂവിൻ്റെ ഘാതകരെയാണ് ജോസ് കെ മാണി ഒപ്പം കൂട്ടിയിരിക്കുന്നത്. ഇത് പാലായിലെ യഥാർത്ഥ സഖാക്കൾ തിരിച്ചറിയും.

ജമാ അത്ത് ഇസ്ലാമിയുടെ പിന്തുണ വാങ്ങിയ യു ഡി എഫും ഇതെ തെറ്റ് തന്നെയാണ് ചെയ്തിട്ടുള്ളത്. പ്രീണന രാഷ്ട്രീയത്തിന് വേണ്ടി രാജ്യവിരുദ്ധ ശക്തികളെ ഒപ്പം നിർത്തുന്ന ഇത്തരം രാഷ്‌ട്രീയ കാപട്യങ്ങളെ പാലാക്കാർ തിരിച്ചറിയണം. തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഇന്നലെ വൈകിട്ട് നടന്ന സമ്മേളനത്തിൽ മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഷോൺ.

Leave a Reply

Your email address will not be published. Required fields are marked *