Pala

മാർ സ്ലീവാ മെഡിസിറ്റിയിൽ വനിതകൾക്കായി പിങ്ക് കാർഡ്

പാലാ: ലോക വനിതാദിനത്തോട് അനുബന്ധിച്ചു മാർ സ്ലീവാ മെഡിസിറ്റിയിൽ വനിതകൾക്കായി പിങ്ക് പ്രിവിലേജ് കാർഡ് ലോംഞ്ച് ചെയ്തു. പിങ്ക് കാർഡ് എടുക്കുന്നവർക്ക് സൗജന്യ രജിസ്ട്രേഷൻ കൂടാതെ ഡോക്ടർ കൺസൾട്ടേഷൻ, ഒ.പി.ലബോറട്ടറി , റേഡിയോളജി സേവനങ്ങൾ, ഹെൽത്ത് ചെക്കപ്പ്, ഐപി സേവനങ്ങൾ എന്നിവയിൽ പ്രത്യേക ഇളവുകൾ ലഭിക്കും.

ചർമ്മസംരക്ഷണത്തിനായുള്ള ചികിത്സകൾക്കായി ഡെർമറ്റോളജി വിഭാ​ഗത്തിൽ ഹൈഡ്രാഫേഷ്യലിന് 20 ശതമാനവും, ആയുർവേദ വിഭാ​ഗത്തിൽ ആയുർവേദ വെൽനെസ് പാക്കേജിന് 20 ശതമാനവും, ആയുർവേദ കോസ്മറ്റോളജി ചികിത്സയ്ക്ക് 25 ശതമാനവും, ​​​ഗൈനക്കോളജി സംബന്ധമായ പ്രശ്നങ്ങൾക്കുള്ള പത്യേക ആയുർവേദ പുനർനവ പാക്കേജിന് 25 ശതമാനവും ഇളവ് പിങ്ക് കാർഡ് ഉടമകൾക്ക് ലഭിക്കും.

കൂടാതെ പിങ്ക് കാർഡ് ഉടമയ്ക്ക് സൗജന്യ എ.ഐ ബ്രസ്റ്റ് സ്ക്രീനിം​ഗും, സൗജന്യ യോ​ഗ സെഷനും ലഭ്യമാകും. ഒരു വർഷം വരെ കാർഡ് പ്രകാരമുള്ള ആനുകൂല്യം ലഭ്യമാകും. കൂടാതെ ഈ മാർച്ച് 31 വരെ വനിതൾക്കായി 3 പ്രത്യേക ആരോ​ഗ്യ പരിശോധന പാക്കേജുകളും ക്രമീകരിച്ചിട്ടുണ്ട്. ഡയബറ്റിക് പാക്കേജ്, ബേസിക് ഹെൽത്ത് പാക്കേജ്, പ്രത്യേക കാർഡിയാക് പാക്കേജ് എന്നിവയാണ് ഇളവുകളോടെ പ്രത്യേക നിരക്കിൽ ക്രമീകരിച്ചിരിക്കുന്നത്.

കാർ‍ഡ് ആവശ്യമുള്ളവർക്ക് മാർ സ്ലീവാ മെഡിസിറ്റിയുടെ ഓദ്യോ​ഗിക വെബ്സൈറ്റിലൂടെയും സോഷ്യൽ മീഡിയപ്ലാറ്റ് ഫോമുകളിലൂടെയും രജിസ്ട്രേഷൻ നടത്താവുന്നതാണ്. ബുക്കിം​ഗിനായി ഫോൺ നമ്പർ – 8606966529, 7907742620.

Leave a Reply

Your email address will not be published. Required fields are marked *