General

അരുവിത്തുറയിൽ വച്ച് നടന്ന സീറോ മലബാർ സമുദായ സമ്മേളനത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് വെള്ളികുളം ഇടവകയുടെ പങ്കാളിത്തം ശ്രദ്ധേയമായി

വെള്ളികുളം: സീറോ മലബാർ സഭയുടെ സമുദായ ശക്തീകരണ വർഷത്തോടനുബന്ധിച്ച് അരുവിത്തുറയിൽ വെച്ച് നടന്ന സമുദായ സമ്മേളനത്തിൽ വെള്ളികുളം ഇടവകയുടെ സജീവ പങ്കാളിത്തം ശ്രദ്ധേയമായി.

ഇടവകയിലെ വാർഡ് പ്രതിനിധികൾ,കുടുംബ കൂട്ടായ്മ ഭാരവാഹികൾ, സൺഡേ സ്കൂൾ അധ്യാപകർ ,എ.കെ.സി.സി, മാതൃവേദി , പിതൃവേദി , എസ്.എം.വൈ. എം , സ്വാശ്രയ സംഘം. സംഘടനകൾ തുടങ്ങിയ സംഘടന പങ്കാളിത്തവും സജീവമായിരുന്നു.ഇടവകയിൽ നിന്ന് 150 ഓളം പേർ സമ്മേളനത്തിൽ പങ്കെടുത്തു.

പാലാ രൂപതയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന സമുദായശക്തീകരണ പ്രവർത്തനങ്ങളോട് ഇടവക കൂട്ടായ്മ ഐക്യദാർഢ്യം പ്രകടിപ്പിച്ചു. ഇതോടനുബന്ധിച്ച് എ.കെ. സി. സി .യുടെ 108 -ാം ജന്മദിന വാർഷികത്തോടനുബന്ധിച്ച് എട്ടാം തീയതി ഞായറാഴ്ച യൂണിറ്റിൽ പതാകദിനമായി ആചരിച്ചു.

ഇടവകയിൽ സമുദായ ശക്തീകരണ സമ്മേളനത്തിനു തുടക്കം കുറിച്ചുകൊണ്ട് വികാരി ഫാ.സ്കറിയ വേകത്താനം പതാക ഉയർത്തി. സമുദായ ശക്തീകരണത്തിൻ്റെ അനിവാര്യതയെകുറിച്ച് വികാരിയച്ചൻ മുഖ്യപ്രഭാഷണം നടത്തി. ബേബി കരോട്ടു പുള്ളോലിൽ, ജയ്സൺ വാഴയിൽ, ജോജോ തുണ്ടത്തിൽ, സണ്ണി കണിയാംകണ്ടത്തിൽ തുടങ്ങിയവർ പ്രസംഗിച്ചു.

ടോമി കൊച്ചുപുരയ്ക്കാട്ട്, തോമസ് വള്ളിയാംതടത്തിൽ,ജെസ്സി ഷാജി ഇഞ്ചയിൽ,ബിൻസി കരോട്ടുപുള്ളോലിൽ,ജോസഫ് കടപ്ലാക്കൽ, ജിജി വളയത്തിൽ,ബിനി മണ്ണാറത്ത്, മരീന കടപ്ലാക്കൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *