General

മൂലമറ്റം സെൻറ് ജോർജ് സ്കൂൾ വാർഷികം

മൂലമറ്റം: സെൻ്റ് ജോർജ് യു.പി സ്കൂളിൻ്റെ 76 -ാമത് വാർഷികം ആഘോഷിച്ചു . സിവിൽ ജഡ്ജി (സീനിയർ ഡിവിഷൻ ) സിജി എൻ .എൻ ഉദ്ഘാടനം ചെയ്തു . അസിസ്റ്റൻറ് വികാരി ഫാ : സക്കറിയ വാഴേപ്പറമ്പിൽ അധ്യക്ഷത വഹിച്ചു.

സബ് ഇൻസ്പെക്ടർ പി.എസ് ജയേന്ദ്രൻ ജേതാക്കളെ ആദരിച്ചു . ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഉഷ ഗോപിനാഥ് , ബ്ലോക്ക് പഞ്ചായത്ത് മെംബർ മാത്യു സെബാസ്റ്റ്യൻ , ഹെഡ്മിസ്ട്രസ് സിസ്റ്റർ ഗ്രെയ്സ് എസ് . എച്ച് , റോജി ഫ്രാൻസീസ് , റോയ് . ജെ. കല്ലറങ്ങാട്ട് , ഫ്രാൻസീസ് കരിമ്പാനി , സിനി സോളമൻ , മഞ്ജു സെബാസ്റ്റ്യൻ , ജെയ്സൺ മൈലയ്ക്കൽ , എയ്ഡൻ ജസ്റ്റിൻ , ജിയ ട്രീസ മനോജ് എന്നിവർ പ്രസംഗിച്ചു . കെ.ജി വിഭാഗം വാർഷികം ഫൊറോന വികാരി ഫാ : ജോർജ് ചൊള്ളനാൽ ഉദ്ഘാടനം ചെയ്തു . എസ് .എച്ച് ജനറലേറ്റ് എഡ്യൂകേഷൻ കൗൺസിലർ സിസ്റ്റർ ആൻസി പോൾ അധ്യക്ഷത വഹിച്ചു. സിസ്റ്റർ ട്രീസ എസ് എച്ച് , ദീപ്തി പാപ്പച്ചൻ തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *