Pala

മൂന്നാനി കോടതി ജംഗ്ഷനിൽ പാലാ നഗരസഭ കെൽട്രോണുമായി ചേർന്നു ക്യാമറ സ്ഥാപിക്കാനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചു

പാലാ: മൂന്നാനിയിൽ കക്കൂസ് മാലിന്യം നിരന്തരം നിക്ഷേപിക്കുന്നതിനാൽ അടിയന്തരമായി ക്യാമറ സ്ഥാപിക്കണമെന്ന ആവശ്യം ഉയർന്നതിനാൽ NPR ക്യാമറ (നമ്പർ പ്ലേറ്റ് റെക്കകനേഷൻ ക്യാമറ ) ഒരെണ്ണവും , 2 നിരീക്ഷണ ക്യാമറകളും സ്ഥാപിക്കുന്നതിന് കെൽട്രോൺ കമ്പനി ഏറ്റെടുത്തതായും പാലാ നഗരസഭയുടെ കീഴിൽ പ്രാരംഭ നടപടികൾ ആരംഭിച്ചതായും കൗൺസിലർ ടോണി തൈപ്പറമ്പിൽ, സ്ഥലം കൗൺസിലർ ബിജു വരിക്കാനി എന്നിവർ അറിയിച്ചു.

കെൽട്രോൺ പ്രതിനിധികളും മുൻസിപ്പാലിറ്റി ഹെൽത്ത് ഉദ്യോഗസ്ഥരും ക്യാമറ സ്ഥാപിക്കുന്ന സ്ഥലം സന്ദർശിക്കുകയും പ്രാരംഭ നടപടിയായി ക്യാമറ പോസ്റ്റ്‌ സ്ഥാപിച്ചു കൊണ്ട് തുടക്കം കുറിച്ച് പൊതു ജനങ്ങളെ വർഷങ്ങളായി ക്യാമറ സ്ഥാപിക്കും എന്ന് പറഞ്ഞ മുൻ കൗൺസിലർ ജോസ് ചീരാൻങ്കുഴി വാക്കുകളിൽ പറഞ്ഞതല്ലാതെ കഴിഞ്ഞ 5വർഷം എവിടെയായിരുന്നെന്നും ഇലക്ഷന് വേണ്ടി മാത്രം ഒരുക്കിയ പ്രഹസനം മാത്രമാണെന്നും അദ്ദേഹം മുൻപ് കൗൺസിലറായിരുന്ന കവീക്കുന്ന് പഴയ പുരക്കൽ ചെക്ക് ഡാമിൽ മാലിന്യ നിക്ഷേപത്തിനെതിരെ യാതൊരു നടപടി സ്വീകരിക്കുക പോലും ചെയ്തില്ലെന്നും കവീക്കുന്ന് ചെക്ക് ഡാമിൽ ആദ്യം ക്യാമറ പിടിപ്പിക്കേണ്ടയിരുന്നതെന്നും സ്വന്തം വാർഡ് പോലും നോക്കാൻ സാധിക്കാത്ത ജോസ് ചീരാൻങ്കുഴി മേനി അടിക്കുന്നത് കിട്ടാത്ത മുന്തിരി പുളിക്കുന്നത്തിന് തുല്യമാണെന്ന് കൗൺസിലർമാർ അഭിപ്രായപ്പെട്ടു.

പുതിയ ഭരണ സമതി വാക്കുകളിൽ അല്ല പ്രവർത്തനത്തിലൂടെ കാണിച്ചു കൊടുക്കക എന്നാണ് ഞങ്ങളുടെ നയമെന്നും കൗൺസിലർമാർ അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *