Kanjirappally

കാഞ്ഞിരപ്പളളി മേരീക്വീൻസ് ആശുപത്രിയിൽ നഴ്സുമാർ അടക്കമുള്ളവർക്ക് നിരവധി തൊഴിലവസരങ്ങൾ

കാഞ്ഞിരപ്പളളി: മേരീക്വീൻസ് മിഷൻ ആശുപത്രിയിൽ നഴ്സുമാർക്കായുള്ള വാക് ഇൻ ഇന്റർവ്യൂ നാളെ (26.02.2026) രാവിലെ 10 മണിക്ക് മേരീക്വീൻസ് എച്ച്. ആർ വിഭാഗത്തിൽ നടക്കും. എൻ.എ.ബി. എച്ച് അക്രഡിറ്റെഷൻ ഉള്ള ആശുപത്രികളിൽ കുറഞ്ഞത് രണ്ടു വർഷമെങ്കിലും പ്രവർത്തിപരിചയമുള്ള ബി. എസ്.സി നഴ്സിംഗ് ബിരുദമുള്ളവർക്കും, ജി.എൻ.എം കഴിഞ്ഞവർക്കും ഇന്റർവ്യൂവിൽ പങ്കെടുക്കാം.

മറ്റ് ഒഴിവുകൾ :

റസിഡന്റ് മെഡിക്കൽ ഓഫീസർ: എം.ബി.ബി.എസ് ബിരുദവും ഒരു വർഷത്തെ പ്രവർത്തിപരിചയവും നിർബന്ധമാണ്.
ഫിസിയോതെറാപ്പിസ്റ്റ് : എം.പി.റ്റി / ബി.പി.റ്റി ബിരുദവും കുറഞ്ഞത് 05 വർഷത്തെ പ്രവർത്തിപരിചയവും.
ഫിസിഷ്യൻ അസിസ്ന്റ്: ബി.എസ്.സി ഫിസിഷ്യൻ അസിസ്ന്റ് ബിരുദവും കുറഞ്ഞത് 02 വർഷത്തെ പ്രവർത്തിപരിചയവും.
ലാബ് ടെക്‌നിഷ്യൻ: ബി.എസ്.സി എം.എൽ.ടി ബിരുദവും കുറഞ്ഞത് 02 വർഷത്തെ ആശുപത്രി ലാബിലുള്ള പ്രവർത്തിപരിചയവും.

താൽപ്പര്യമുള്ളവർക്ക് അവരുടെ വിശദമായ ബയോഡേറ്റ hr@maryqueensmissionhospital.com എന്ന ഇ മെയിൽ ഐഡിയിൽ അയക്കണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *