General

സൗത്ത് സോൺ കിഡ്സ് അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂൾ ജേതാക്കളായി

വെള്ളികുളം: കേരള സ്റ്റേറ്റ് അത് ലറ്റിക് അസോസിയേഷന്റെ ഒന്നാമത് സൗത്ത് സോൺ കിഡ്സ് ചാമ്പ്യൻഷിപ്പിൽ വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂൾ ജേതാക്കളായി. പാലാ അൽഫോൻസാ കോളേജിൽ വെച്ച് നടന്ന ചാമ്പ്യൻഷിപ്പിൽ വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്പോർട്സ് അക്കാദമിയിലെ കുട്ടികൾ മികച്ചവിജയമാണ് കരസ്ഥമാക്കിയത്.

സെൻ്റ് ആൻ്റണീസ് സ്പോർട്സ് അക്കാദമിയിലെ പരിശീലകരായ ബിജു ജേക്കബിൻ്റെയും ജിൻസി തോമസിന്റെയും ചിട്ടയായ പരിശീലനമാണ് കുട്ടികൾക്ക് ഉയർന്ന നേട്ടം കരസ്ഥമാക്കാൻ സാധിച്ചത്.

മത്സരത്തിൽ വിജയികളായവരെ സ്കൂൾ മാനേജർ ഫാ.സ്കറിയ വേകത്താനം, ഹെഡ്മാസ്റ്റർ സോജൻ ജോർജ് ഇളംതുരുത്തിയിൽ , പി.റ്റി.എ.പ്രസിഡൻ്റ് മനേഷ് ആൻ്റണി കൊല്ലിതടത്തിൽ തുടങ്ങിയവർ അഭിനന്ദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *