General

വെള്ളികുളം പള്ളിയിൽ വിഭൂതി തിരുനാൾ ആചരിച്ചു

വെള്ളികുളം: അമ്പതു നോമ്പിന് മുന്നോടിയായി വെള്ളികുളം പള്ളിയിൽ വിഭൂതി തിരുനാൾ ആചരിച്ചു. വികാരി ഫാ.സ്കറിയ വേകത്താനം തിരുക്കർമ്മങ്ങൾക്ക് നേതൃത്വം നൽകി വിശ്വാസികളുടെ നെറ്റിയിൽ ഭസ്മം പൂശി വിഭൂതി തിരുന്നാൾ സന്ദേശം നൽകി.

ധാരാളം പേർ തിരുക്കർമ്മങ്ങളിൽ പങ്കെടുത്തു.മനുഷ്യ ജീവൻ്റെ ക്ഷണികതയും നിസ്സാരതയും പറ്റി ഓർമ്മ പ്പെടുത്തുന്നതാണ് വിഭൂതി തിരുനാൾ .പ്രാർത്ഥനയും പ്രായശ്ചിത്തവും ഉപവാസവുംവഴി ഈശോയുടെ പീഡാസഹനത്തെയും മരണത്തെയും പറ്റി ധ്യാനിച്ചുകൊണ്ട് ക്രൈസ്തവ വിശ്വാസികൾ ആത്മീയമായി ഒരുങ്ങുന്ന കാലഘട്ടമാണ് നോമ്പുകാലം.

നോമ്പുകാലത്ത് എല്ലാ ദിവസവും ദേവാലയത്തിൽ ആഘോഷമായ കുരിശിൻ്റെ വഴി നടത്തപ്പെടും.ബിനോയി ഇലവുങ്കൽ, ചാക്കോച്ചൻ കാലാപറമ്പിൽ, ജയ്സൺ വാഴയിൽ,അമൽ ബാബു ഇഞ്ചയിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *