പൂഞ്ഞാർ: ധനകാര്യമന്ത്രി കെ.എൻ ബാലഗോപാൽ സംസ്ഥാന നിയമസഭയിൽ അവതരിപ്പിച്ച ബഡ്ജറ്റിൽ പൂഞ്ഞാർ നിയോജക മണ്ഡലത്തിന്റെ സമഗ്ര വികസനത്തിന് ഉപകരിക്കുന്ന പദ്ധതികൾ അനുവദിച്ചിട്ടുണ്ടെന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു.
അനുവദിക്കപ്പെട്ടിട്ടുള്ള പദ്ധതികൾ താഴെ:
ശബരിമല തീർത്ഥാടന പാതകൾ നവീകരിക്കൽ – 15 കോടി, പിണ്ണാക്കനാട് – പടിഞ്ഞാറ്റുമല റോഡ് ബി.എം & ബി.സി റീ ടാറിങ്, – 3 കോടി, വെള്ളികുളം- കാരികാട് – കമ്പിപ്പാലം – വാഗമൺ റോഡ് – 1 കോടി, വഴിക്കടവ്- നാട് നോക്കി – മലമേൽ – മാടത്താനി റോഡ് -1 കോടി, എരുമേലി ഗ്രാമപഞ്ചായത്തിലെ കണമല ബൈപ്പാസ് പുനർ നിർമ്മാണം -1 കോടി, പാറത്തോട് ഗ്രാമപഞ്ചായത്തിലെ കൂവപ്പള്ളിയിൽ പഞ്ചായത്ത് സ്റ്റേഡിയം നവീകരണം – 1 കോടി,
ചേനപ്പാടി മാടപ്പാട്ട് പഞ്ചായത്ത് സ്റ്റേഡിയം നവീകരണം -1 കോടി, പൂഞ്ഞാർ ഗ്രാമപഞ്ചായത്തിലെ ചേന്നാട് പഞ്ചായത്ത് സ്റ്റേഡിയം നവീകരണം -1 കോടി, തിടനാട് ഗ്രാമപഞ്ചായത്തിൽ സ്ഥലം ഏറ്റെടുത്ത് സ്റ്റേഡിയം നിർമ്മാണം – 1 കോടി, ഈരാറ്റുപേട്ട നഗരസഭയിൽ തടവനാൽ ബൈപ്പാസ് വീതി കൂട്ടി പുനർ നിർമ്മാണം -1 കോടി എന്നീ പദ്ധതികളാണ് ഭരണാനുമതി ലഭ്യമാകുന്ന നിലയിൽ ബഡ്ജറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
കൂടാതെ താഴെപ്പറയുന്ന പദ്ധതികളും ടോക്കൺ പ്രൊവിഷനോടു കൂടി ബഡ്ജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പാറത്തോട് ഗ്രാമപഞ്ചായത്തിലെ കൂവപ്പള്ളിയിൽ സ്ഥലം ഏറ്റെടുത്ത് നഴ്സിംഗ് കോളേജ് സ്ഥാപിക്കൽ – 2 കോടി, കോരുത്തോട് ഗ്രാമപഞ്ചായത്തിന് പുതിയ ആസ്ഥാന മന്ദിരം -5 കോടി, കെഎസ്ആർടിസി ഈരാറ്റുപേട്ട ഡിപ്പോയിൽ പുതിയ ഡോർമെറ്ററി കം ഷോപ്പിംഗ് കോംപ്ലക്സ് – 5 കോടി,
പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് പനച്ചികപ്പാറയിൽ ജി.വി രാജ പ്രതിമയും പാർക്കും സ്ഥാപിക്കൽ – 1 കോടി, മുണ്ടക്കയം ടൗണിൽ മുണ്ടക്കയം കോസ് വേയ്ക്ക് സമാന്തരമായി മണിമലയാറിന് കുറുകെ പുതിയ പാലവും ഫ്ലൈ ഓവറും -15 കോടി, പൂഞ്ഞാർ ഐഎച്ച്ആർഡി എൻജിനീയറിങ് കോളേജ് ക്യാമ്പസിൽ മിനി ഐടി പാർക്ക് -10 കോടി, കൂട്ടിക്കൽ ഗ്രാമപഞ്ചായത്തിലെ ഇളംകാട് കേന്ദ്രീകരിച്ച് ടൂറിസം സർക്യൂട്ട് -10 കോടി, എരുമേലിയിലെ നിർദ്ദിഷ്ട ശബരി ഗ്രീൻഫീൽഡ് എയർപോർട്ട് സ്ഥാപിക്കുന്നതിന് മുന്നോടിയായി പുതിയ റിംഗ് റോഡുകളും,
ബൈപ്പാസ് റോഡുകളും ഉൾപ്പെടുത്തി എരുമേലി മാസ്റ്റർ പ്ലാൻ രണ്ടാംഘട്ടം -25 കോടി, മുണ്ടക്കയം ഗ്രാമപഞ്ചായത്തിലെ പുഞ്ചവയലിൽ പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് പ്രീ എക്സാമിനേഷൻ ട്രെയിനിങ്, സ്കിൽ ഡെവലപ്മെന്റ് , കരിയർ ഗൈഡൻസ് എന്നീ പ്രവർത്തനങ്ങൾക്കുള്ള കേന്ദ്രം സ്ഥാപിക്കൽ – 5 കോടി,
കോട്ടയം ജില്ലയിലെ ഏറ്റവും വലിയ താലൂക്ക് ആയ മീനച്ചിൽ താലൂക്ക് വിഭജിച്ച് ഈരാറ്റുപേട്ട കേന്ദ്രമാക്കി പൂഞ്ഞാർ താലൂക്ക് രൂപീകരണം, കോട്ടയം ജില്ലയിലെ ഭൂമിശാസ്ത്രപരമായ വലിപ്പം കൊണ്ടും ജനസംഖ്യ കൊണ്ടും ഏറ്റവും വലിയ ഗ്രാമപഞ്ചായത്ത് ആയ എരുമേലി ഗ്രാമപഞ്ചായത്ത് വിഭജിച്ച് മുക്കൂട്ടുതറ കേന്ദ്രമാക്കി പുതിയ ഗ്രാമപഞ്ചായത്ത് രൂപീകരണം, എന്നീ പദ്ധതികൾ ആണ് സംസ്ഥാന ബഡ്ജറ്റിൽ പൂഞ്ഞാർ നിയോജകമണ്ഡലവുമായി ബന്ധപ്പെട്ട് അനുവദിച്ചിട്ടുള്ളത്.
ടോക്കൺ പ്രൊവിഷൻ ഉള്ള പദ്ധതികളും ഭാവിയിൽ നടപ്പിലാക്കാനുള്ള ശ്രമങ്ങൾ നടത്തും. കഴിഞ്ഞ 5 വർഷക്കാലവും പൂഞ്ഞാർ നിയോജക മണ്ഡലത്തിന് സംസ്ഥാന ബഡ്ജറ്റിലൂടെയും , സംസ്ഥാന ഗവൺമെന്റിന്റെ വിവിധ ഡിപ്പാർട്ട്മെന്റുകളിലൂടെയും വലിയ പരിഗണനയാണ് ലഭിച്ചിട്ടുള്ളതെന്നും എംഎൽഎ കൂട്ടിച്ചേർത്തു. പൂഞ്ഞാറിൽ മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത വിധമുള്ള വികസന മുന്നേറ്റം കൈവരിക്കുന്നതിന് കഴിഞ്ഞതായും എംഎൽഎ പറഞ്ഞു. അനുവദിക്കപ്പെട്ടിട്ടുള്ള ഫണ്ടുകളിൽ 75% ത്തോളം നടപ്പിലാക്കി കഴിഞ്ഞിട്ടുണ്ട് എന്നും എംഎൽഎ കൂട്ടിച്ചേർത്തു.





