ഈരാറ്റുപേട്ട : മുസ് ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ ഡയമണ്ട് ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സ്കൂൾ മാനേജ് കമ്മിറ്റി 6 ലക്ഷം മുടക്കി സ്കൂൾ ഗ്രൗണ്ടിൽ ഏർപ്പെടുത്തിയ ഓപ്പൻ ജിം നഗരസഭ ചെയർമാൻ അഡ്വ.വി.പി.നാസർ ഉദ്ഘാടനം ചെയ്തു
സ്കൂൾ മാനേജർ എം.കെ.അൻസാരി അധ്യക്ഷത വഹിച്ചു.വാർഡ് കൗൺസിലർ നസീറ ടീച്ചർ മുഖ്യ പ്രഭാഷണം നടത്തി. എം.ഇ.റ്റി ചെയർമാൻ പ്രൊഫ .എം.കെ.ഫരീദ്, പി.റ്റി.എ പ്രസിഡൻ്റ് പി.വി.ലാലി. എം.ഇ.റ്റി സെക്രട്ടറി പി.കെ. കൊച്ചുമുഹമ്മദ് ,ട്രഷറർ എം.എസ്.കൊച്ചുമുഹമ്മദ്, ഷെരീഫ് കെ.എസ്., എം.എഫ് അബ്ദുൽ ഖാദർ ,പി.ടി.എ വൈസ് പ്രസിഡൻ്റ് ഷംനാസ് എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ പി.പി’ താഹിറ സ്വാഗതവും ഷെമീന കെ.എ. നന്ദിയും പറഞ്ഞു.





