മേലുകാവ് : അരുവിത്തുറ ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കെ എസ് തോമസ് കടപ്ലാക്കൽ മെമ്മോറിയൽ ചാരിറ്റിയുടെ ഭാഗമായി മേലുകാവ് പോലീസ് സ്റ്റേഷനിലും ഇടമറുക് (CHC) കുടുംബാരോഗ്യ കേന്ദ്രത്തിലും കേരളകൗമുദി പത്രം വിതരണം ചെയ്തു.
പരുപാടിയുടെ ഉദ്ഘാടനം മേലുകാവ് പോലീസ് സ്റ്റേഷൻ എസ് ഐ രാജീവ് മോന്റെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിൻസി ടോമി നിർവഹിച്ചു , ലയൺസ് ജില്ലാ ചീഫ് പ്രോജക്ട് കോർഡിനേറ്റർ, സിബി മാത്യു പ്ലാത്തോട്ടം മുഖ്യപ്രഭാഷണം നടത്തി, പ്രൊഫസർ റോയ് തോമസ് കടപ്ലാക്കൽ വിഷയം അവതരണം നടത്തി.
ഡോക്ടർ ജോസ്ന, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആൻ മരിയ അമൽ, ലെനിൻമോൻ എ ആർ (സർക്കുലേഷൻ മാനേജർ കേരളകൗമുദി) വാർഡ് മെമ്പർ ജെറ്റോ ജോസ്, അരുവിത്തുറ ലയൺസ് ക്ലബ് മുൻ പ്രസിഡന്റ് അരുൺ കുളംപള്ളി, ക്ലബ്ബ് ട്രഷറർ, സ്റ്റാൻലി തട്ടാംപറമ്പിൽ, എന്നിവർ പ്രസംഗിച്ചു,ലയൺസ് മെമ്പർമാരായ മാത്യു വെള്ളാപാണിയിൽ , ജോസഫ് ചാക്കോ, ദീപ മോൾ ജോർജ്, കേരളകൗമുദി ഏജന്റ് മാമച്ചൻ എന്നിവർ സന്നിഹിതരായിരുന്നു.





