ഈരാറ്റുപേട്ട: ചാന്തുഖാൻപറമ്പിൽ ഫാമിലി അസോസിയേഷൻ്റെ നേതൃത്വത്തിൽ സെൻ്റ് ജോർജ് കണ്ണാശുപത്രിയുടെ സഹകരണത്തോടെ നേത്ര പരിശോധനാ ക്യാമ്പ് നടത്തി.നഗരസഭാ ചെയർമാൻ അഡ്വ. വി. പി.നാസർ ഉദ്ഘാടനം ചെയ്തു.
ഫാമിലി അസോസിയേഷൻ പ്രസിഡൻ്റ് ഷിജു കല്ലോലപ്പറമ്പ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി. എം. അബ്ദുള്ള ഖാൻ,ഡോ.ജോസഫ് ഫ്രാൻസിസ്, റിഫാന റഹീം, റാഷിദ് ഖാൻ, സി.ടി.ബഷീർ എന്നിവർ പ്രസംഗിച്ചു.





