General

കുട്ടികള്‍ക്ക് ജനുവരി ആറിന് വിരഗുളികകള്‍ നല്‍കും

കോട്ടയം :ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ദേശീയ വിരവിമുക്ത ദിനാചരണം ജനുവരി ആറിന് നടക്കും. സ്‌കൂളുകളിലും അങ്കണവാടികളിലും അന്ന് വിരഗുളികകള്‍ വിതരണം ചെയ്യും. അന്ന് ഗുളിക ലഭിക്കാത്ത കുട്ടികള്‍ക്ക് ജനുവരി 12ന് നല്‍കും.

ഒന്നു മുതല്‍ 19 വയസുവരെ പ്രായമുള്ളവര്‍ക്കാണ് ആല്‍ബന്‍ഡസോള്‍ ഗുളികകള്‍ നല്‍കുന്നത്. ഒരു വയസുമു മുതല്‍ രണ്ടു വയസുവരെയുള്ള കുട്ടികള്‍ക്ക് അര ഗുളികയും (200 മില്ലിഗ്രാം), രണ്ടു വയസുമുതല്‍ മുതല്‍ 19 വയസുവരെ പ്രായമുള്ളവര്‍ക്ക് ഒരു ഗുളിക (400 മില്ലിഗ്രാം)യുമാണ് നല്‍കേണ്ടത്.

മുതിര്‍ന്ന കുട്ടികള്‍ ഉച്ചഭക്ഷണത്തിനൊപ്പം ചവച്ചരച്ചു കഴിക്കണം. അതോടൊപ്പം തിളപ്പിച്ചാറിയ വെള്ളവും കുടിക്കണം. ചെറിയ കുട്ടികള്‍ക്ക് തിളപ്പിച്ചാറിയ വെള്ളത്തില്‍ അലിയിച്ചുവേണം നല്‍കാന്‍. അസുഖമുള്ള കുട്ടികള്‍ക്ക് ഗുളിക നല്‍കേണ്ടതില്ല. ഗുളിക വിതരണവുമായി ബന്ധപ്പെട്ട് അധ്യാപകര്‍, അങ്കണവാടി ടീച്ചര്‍മാര്‍, രക്ഷിതാക്കള്‍ എന്നിവര്‍ക്ക് ബോധവത്ക്കരണവും പരിശീലവനവും നല്‍കും.

വിരമുക്ത ദിനാചരണത്തിന്റെ ക്രമീകരണങ്ങളെക്കുറിച്ച് ആലോചിക്കുന്നതിന് കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കളകടര്‍ ചേതന്‍കുമാര്‍ മീണ അധ്യക്ഷനായി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍. പ്രിയ, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. സി.ജെ. സിത്താര, ഡോ. പ്രസീദ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *