ഈരാറ്റുപേട്ട : ഇടത്- വലത് -ബി ജെ പി മുന്നണികൾ സംയുക്തമായി പരാജയപ്പെടുത്താൻ ശ്രമിച്ചിട്ടും, കേന്ദ്രം ഭരിക്കുന്ന സംഘ പരിവാർ സർക്കാർ എസ്.ഡി.പി.ഐ. നേതാക്കളെയും പ്രവർത്തകരെയും വേട്ടയാടി ജയിലിൽ അടച്ചിട്ടുംതദ്ദേശ തിരഞ്ഞെടുപ്പിൽ എസ് ഡി പി ഐ സംസ്ഥാനത്ത് ചരിത്രമുന്നേറ്റമുണ്ടാക്കിയെന്ന് എസ് ഡി പി ഐ സംസ്ഥാന പ്രവർത്തകസമിതിയംഗം എസ്.പി. അമീറലി പറഞ്ഞു.
നടയ്ക്കൽ ഫൗസിയാ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന എസ് ഡി പി ഐ ഈരാറ്റുപേട്ട മുനിസിപ്പൽ പ്രവർത്തക കൺവെൻഷനും ശഹീദ് കെ എസ് ഷാൻഅനുസ്മരണവും ഉദ്ഘടാനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംഘ്പരിവാർ ഭീകരർ കൊലപ്പെടുത്തിയ ‘കെ എസ് ഷാൻ ഉയർത്തിയ മുദ്രാവാക്യം ഏറ്റെടുക്കാൻ ആയിരങ്ങൾ തയ്യാറാവുന്ന കാഴ്ച്ചയാണ് ആലപ്പുഴയിൽ കണ്ടതെന്നും, ഈരാറ്റുപേട്ട നഗരസഭയിൽ എസ്.ഡി.പി.ഐ. സ്ഥാനാത്ഥികളെ തോൽപ്പിക്കാൻ എൽ.ഡി.എഫ് – യു.ഡി എഫ്.വോട്ടുകൾ പരസ്പരം മറിച്ചു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുനിസിപ്പൽ കമ്മിറ്റി പ്രസിഡൻ്റ് സഫീർ കുരുവനാൽ അധ്യക്ഷത വഹിച്ച പരിപാടിയിൽ ജില്ലാ പ്രസിഡൻ്റ് മുഹമ്മദ് സിയാദ്, ജില്ലാ സെക്രട്ടറി കെ.എസ്. ആരിഫ്, പൂഞ്ഞാർ മണ്ഡലം പ്രസിഡൻ്റ് ഹലീൽ തലപള്ളിൽ ജില്ലാ കമ്മിറ്റി അംഗങ്ങളായ സി.എച്ച്. ഹസീബ് , അഡ്വ സി.പി. അജ്മൽ, മുനിസിപ്പൽ കമ്മിറ്റി അംഗങ്ങളായ ഹിലാൽ വെള്ളൂ പറമ്പിൽ, കെ.യു. സുൽത്താൻ, ജലീൽ കെ.കെ.പി., നജീബ് പാറന്നാനി, സഫീർമാടംതോട്ടത്തിൽ, കെ.യു മാഹീൻ, അൻവർ സാദിഖ്, വിമൺ ഇന്ത്യ മൂവ്മെൻ്റ് പ്രസിഡൻ്റ് അമീന നൗഫൽ,നഗരസഭാ കൗൺസിലർമാരായ ഷാഹുൽ മുരിക്കോലിൽ,സുബൈർ വെള്ളാപള്ളിൽ, സജ്മിഷിഹാസ് ,എന്നിവർ സംസാരിച്ചു.





