പാല: പാലാ അൽഫോൻസാ കോളേജ് എൻഎസ്എസ് യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പ് ഡിസംബർ 27 മുതൽ ജനുവരി 2 വരെ അരുണാപുരം ഗവർമെന്റ് എൽപി സ്കൂളിൽ ആരംഭിച്ചു. ലയൺസ് 318B-യൂത്ത് എംപവർമെന്റ് പ്രോഗ്രാമിന്റെ ഭാഗമായി ക്യാമ്പിൽ കുട്ടികൾക്കായി നേതൃത്വ പരിശീലന ക്ലാസ് നടത്തി.
പരിപാടിയുടെ ഉദ്ഘാടനം പാല മുൻസിപ്പാലിറ്റി ചെയർപേഴ്സൺ കുമാരി ദിയ ബിനു നിർവഹിച്ചു. ലയൺസ് ജില്ലാ ചീഫ് പ്രോജക്റ്റ് കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടവും അൽഫോൻസാ കോളേജ് എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരായ സിസ്റ്റർ ജെമിയും ഡോക്ടർ റോസ്മേരി ഫിലിപ്പും ആശംസകൾ അർപ്പിച്ചു.
ലയൺ ജില്ലാ ചീഫ് പ്രോജക്ട് കോർഡിനേറ്റർ സിബി മാത്യു പ്ലാൻ തോട്ടത്തിന്റെ നേതൃത്വത്തിൽ പുതിയതായി തെരഞ്ഞെടുക്കപ്പെട്ട പാലാ മുൻസിപ്പാലിറ്റി ചെയർപേഴ്സൺ കുമാരി ദിയ ബിനുവിനെ പൊന്നാടയണിയിച്ചു ആദരിച്ചു.പ്രമുഖ മൈൻഡ് ട്രെയിനർ ഡോക്ടർ ആൻറണി ജോസഫ് ക്ലാസ് നയിച്ചു.





