പാലാ: പ്രസിഡണ്ട് സ്ഥാനത്തെ ചൊല്ലി കോൺഗ്രസിലെ തമ്മിലടി മുതലെടുത്ത് സ്വതന്ത്രൻ്റെ പിന്തുണയോടെ കരൂർ ഗ്രാമപഞ്ചായത്ത് ഭരണം എൽ.ഡി.എഫ് പിടിച്ചെടുത്ത് ഭരണം നിലനിർത്തി. കരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി സ്വതന്ത്ര അംഗം പ്രിൻസ് കുര്യത്താണ് എൽ.ഡി.എഫ് പിന്തുണയിൽ വിജയിച്ചത്.
17 അംഗ സമിതിയിൽ എൽ.ഡി.എഫിന് 8 അംഗങ്ങളും സ്വതന്ത്രർ ഉൾപ്പെടെ യു.ഡി.എഫിന് 8 അംഗങ്ങളുമായിരുന്നു. ഇവിടെ ഒരു സ്വതന്ത്രൻ്റെ നിലപാടാണ് എൽ.ഡി.എഫിനെ തുണച്ചത് . ഇടനാട് വെസ്റ്റ് വാർഡിൽ നിന്നുമാണ് പ്രിൻസ് കുര്യത്ത് തെരഞ്ഞെടുക്കപ്പെട്ടത്. മുൻപ് രണ്ട് തവണ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
പാലാ നഗരസഭാ ഭരണം സ്വതന്ത്രർക്ക് പിന്തുണ നൽകി യു ഡി.എഫ് പിടിച്ചെടുത്തതിനുള്ള മധുര മറുപടിയാണ് ക രൂരിലെ എൽ.ഡി.എഫ് ഇടപെടലെന്ന് നേതൃത്വം വിശദീകരിച്ചു.
നഗരസഭയിൽ യു.ഡി.എഫ് അംഗങ്ങൾക്ക് ഒരു സ്ഥാനങ്ങളും നൽകിയില്ലെങ്കിലും കരൂരിൽ മറ്റു സ്ഥാനങ്ങൾ എല്ലാം എൽ.ഡി.എഫിനാണ്. പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട പ്രിൻസിന് എൽ.ഡി.എഫ് പ്രവർത്തകർ സ്വീകരണം നൽകി.





