കാഞ്ഞിരപ്പളളി: കൊൽക്കത്തയിലെ ഫെയർ ഫീൽഡ് മാരിയറ്റ് ഹോട്ടലിൽ സംഘടിപ്പിച്ച വേൾഡ് ടാലണ്ട് ഫെസ്റ്റിവലിലിൽ രാജ്യത്തെ ഏറ്റവും മികച്ച ആരോഗ്യ പരിപാലന കേന്ദ്രമായി കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രി തിരഞ്ഞെടുക്കപ്പെട്ടു.
മേരീക്വീൻസ് മിഷൻ ആശുപത്രി ജോയിന്റ് ഡയറക്ടർ ഫാ. സിറിൽ തളിയൻ സി.എം.ഐ, മാനേജർ അജോ വാന്തിയിൽ എന്നിവർ മുൻ ബംഗാൾ കാബിനറ്റ് മന്ത്രിയും കൽക്കത്ത ട്രാൻസ്പോർട്ട് കോർപറേഷൻ ചെയർമാനുമായ മദൻ മിത്ര എം.എൽ.എയിൽ നിന്നും അവാർഡ് ഏറ്റുവാങ്ങി.
കൽക്കത്ത കോർപറേഷൻ ചെയർമാൻ തരുൺ സാഹ, ടി.എം.സി വിദ്യാർത്ഥി പ്രസ്ഥാനം വൈസ് പ്രസിഡൻ്റ് കോഹിനൂർ മജുംദാർ, യു. ആർ. എഫ് വൈസ് പ്രസിഡൻ്റ് ഗിന്നസ് സൗദീപ് ചാറ്റർജി, ചീഫ് എഡിറ്റർ ഗിന്നസ് സുനിൽ ജോസഫ്, യു.എൻ. ഐ. ജി. ഒ പ്രസിഡൻ്റ് പ്രൊ. ഡോ. ജസ്ബിർ സിംഗ് എന്നിവർ സന്നിഹിതരായിരുന്നു.





