ഈരാറ്റുപേട്ട: അൽ മനാർ പബ്ലിക് സ്കൂൾ 38-ാം വാർഷികാഘോഷം ‘മെഹ്ഫിലെ മനാർ 2k25’ ചൊവ്വാഴ്ച രാവിലെ ഒമ്പതു മുതൽ സ്കൂൾ ഗ്രൗണ്ടിൽ നടക്കും.
സ്കൂൾ അങ്കണത്തിൽ പി.ടി.എ പ്രസിഡന്റ് ഷാനവാസ് പാലയംപറമ്പിൽ പതാക ഉയർത്തും. വൈകുന്നേരം 6.30 ന് പിന്നണി ഗായകൻ അൻസാർ ഇസ്മായിൽ കലാപരിപാടികൾ ഉദ്ഘാടനം ചെയ്യും. ഐ.ജി.ടി ട്രസ്റ്റ് ചെയർമാൻ എ.എം. അബ്ദുസമദ് അധ്യക്ഷത വഹിക്കും.





