Kottayam

അക്ഷര നഗരിയിൽ ആവേശപൂത്തിരി കത്തിച്ച് യു ഡി എഫ് റോഡ് ഷോ

കോട്ടയം :അക്ഷര നഗരിയെ ആവേശത്തിൻ്റെ കൊടുമുടിയിലെത്തിച്ച് യുഡിഎഫ് കോട്ടയം മണ്ഡലം റോഡ് ഷോ. മാലയിട്ടും പടക്കം പൊട്ടിച്ചുമാണ് വോട്ടർമ്മാർ സ്ഥാനാർഥി അഡ്വ.കെ ഫ്രാൻസിസ് ജോർജിനെ വരവേറ്റത്.

കോട്ടയം മണ്ഡലം റോഡ് ഷോ ചുങ്കം കവലയിൽ യു ഡി എഫ് കേന്ദ്ര ഇലക്ഷൻ കമ്മറ്റി ചെയർമാൻ അഡ്വ. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ ഉദ്ഘാടനം ചെയ്തു. ചുങ്കം കവലയിൽ നിന്ന് തുടങ്ങി വാരിശ്ശേരി തൂത്തൂട്ടി മേൽപ്പാലം സംക്രാന്തി പ്ലാക്കിൽ പടി , കാഞ്ഞിരപ്പള്ളി പ്പടി വഴി മോസ്കോ കവലയിലെത്തി. വോട്ട് ചെയ്യാറായില്ലെങ്കിലും സ്ഥാനാർഥിക്ക് മാലയിടാനും കൈ കൊടുക്കാനും ധാരാളം കുട്ടികൾ ഓരോ കവലയിലും കാത്തു നിന്നത് കൗതുകമുണർത്തുന്ന കാഴ്ചയായി.

കാത്തു നിന്ന കുട്ടികൾക്കെല്ലാം മാലയണിയിച്ചാണ് സ്ഥാനാർഥി കടന്നു പോയത്. അനൗൺസ്മെൻ്റ് വാഹനം കടന്നു പോകുമ്പോൾ തന്നെ വീടുകളിൽ നിന്നും സ്ത്രീകളും കുട്ടികളുമടക്കം തങ്ങളുടെ സ്ഥാനാർഥിയെ കാണാൻ ഓടിയെത്തുന്നുണ്ടായിരുന്നു.

മോസ്കോ കവലയിൽ നിന്നും കൊശമറ്റം, പൊൻപളളി, കളത്തിപ്പടി, കഞ്ഞിക്കുഴി, ബേക്കർ ജംഗ്ഷൻ , താഴത്തങ്ങാടി, അറവു പുഴ, മാണികുന്നം, തിരുവാതുക്കൽ, കാരാപ്പുഴ, കെഎസ്ആർടിസി, മണിപ്പുഴ, ദിവാൻ കവല, കടുവക്കുളം, പാക്കിൽ കവല, പന്നിമറ്റം, പരുത്തുംപാറ, മൂലംകുളം എന്നീ പ്രദേശങ്ങളിലൂടെ കടന്ന് റോഡ് ഷോ ചിങ്ങവനത്ത് സമാപിച്ചു.

കടന്നു പോയ വഴിത്താരകളിലെല്ലാം വോട്ടുറപ്പിച്ച് വിജയം സുനിശ്ചിതമാക്കിയിരിക്കുകയാണ് ഐക്യജനാധിപത്യ മുന്നണി സ്ഥാനാർഥി അഡ്വ.കെ.ഫ്രാൻസിസ് ജോർജ്.

നാമനിർദേശ പത്രിക സമർപ്പണത്തിനു ശേഷം കളക്ട്രേറ്റിനു സമീപത്തു നിന്നും ഗാന്ധിസ്ക്വയറിലേക്ക് നടന്ന റോഡ് ഷോയിൽ യു ഡി എഫ് കേന്ദ്ര ഇലക്ഷൻ കമ്മറ്റി ചെയർമാൻ അഡ്വ. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ , ജനറൽ കൺവീനർ അഡ്വ.മോൻസ് ജോസഫ് എംഎൽഎ, ഡി സി സി പ്രസിഡണ്ട് നാട്ടകം സുരേഷ്, യുഡിഎഫ് ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പൻ, കൺവീനർ അഡ്വ.ഫിൽസൺ മാത്യൂസ്‌ തുടങ്ങിയവർ നേതൃത്വം നൽകി.

വൈകുന്നേരം നാലിന് ആരംഭിച്ച മണ്ഡലം റോഡ് ഷോയിൽ വിവിധയിടങ്ങളിലായി കെ പി സി സി സെക്രട്ടറിമാരായ കുഞ്ഞ് ഇല്ലംപള്ളി, ഫിലിപ്പ് ജോസഫ്, ആർ എസ് പി ജില്ലാ സെക്രട്ടറി ടി.സി അരുൺ, കേരള കോൺഗ്രസ് ഉന്നതാധികാര സമിതി അംഗമായ അഡ്വ.പ്രിൻസ് ലൂക്കോസ്, എസ് രാജീവ്, സാബു മാത്യു, അസീസ് കുമാരനെല്ലൂർ ,സിബി ജോൺ ,എൻ .ജയചന്ദ്രൻ ,ഷീബ പുന്നൻ, മിഥുൻ ജി.തോമസ്, സനൽ കാണക്കാലിൽ ,സുരേഷ് ബാബു, ജയൻ ബി മഠo, ഇട്ടി അലക്സ് ,തങ്കച്ചൻ വേഴക്കാട് തുടങ്ങിയവർ സ്ഥാനാർഥിയെ അനുഗമിച്ചു.
,

Leave a Reply

Your email address will not be published. Required fields are marked *