ദുബൈ: ഈരാറ്റുപേട്ട അസോസിയേഷൻ UAE യുടെ നേതൃതത്തിൽ ഷാർജയിൽ സംഘടിപ്പിച്ച ഈരാറ്റുപേട്ട ഫെസ്റ്റ് 2025 സമാപിച്ചു. വിവിധ കലാ കായിക മത്സരങ്ങൾ, ഫുഡ് സ്റ്റാൾ, കുട്ടികൾക്കായുള്ള വിനോദ പാർക്ക് , DSB ബാൻഡിന്റെ ഗാനമേള എന്നിവ ഫെസ്റ്റിന്റെ മുഖ്യ ആകർഷണമായിരുന്നു.
ഈരാറ്റുപേട്ട അസോസിയേഷൻ യുഎയിയുടെ പ്രസിഡന്റ് നിഷാദ് വട്ടക്കത്തിന്റെ അധ്യക്ഷതയിൽ നടന്ന പ്രൗഢ ഗംഭീരമായ പൊതുസമ്മേളനം രക്ഷാധികാരി അബ്ദുൽ റഷീദ് മറകൊമ്പനാൽ ഉൽഘാടനം ചെയ്തു.
സംഘടന ജനറൽ സെക്രട്ടറി യാസീൻ ഖാൻ സാഗതം ആശംസിച്ച സമ്മേളനത്തിൽ ജസ്റ്റിസ് ഷിജു ശൈഖ് മുഖ്യ പ്രഭാഷണം നിർവഹിച്ചു.
പൊതു സമ്മേളനത്തിൽ ഈരാറ്റുപേട്ട അസോസിയേഷൻ UAE ഏർപ്പെടുത്തിയ ബിസിനസ് അവാർഡുകളുടെ സമർപ്പണം നടന്നു.
ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് – അബ്ദുൽ ഖാദർ കണ്ടതിൽ , ചെയർമാൻ അജിമി ഫുഡ്. ബിസിനസ്സ് എക്സലൻസ് അവാർഡ്- സിറാജ് ഖാൻ വലിയവീട്ടിൽ, എമർജിംഗ് ബിസിനസ്സ്മാൻ ഓഫ് ദി ഇയർ 2025 – ഷിയാദ് VM , ഓക്സ്റ്റർ ക്ലോത്തിങ്,എമർജിംഗ് ബിസിനസ്സ് ഗ്രൂപ്പ് ഓഫ് ദി ഇയർ 2025 – തമർ സ്വീറ്റ്സ് എന്നിവരാണ് ഈ വർഷത്തെ പുരസ്കാരത്തിന് അർഹനായത്.
തലാൽ ഗ്രൂപ്പ് ഡയറക്ടർ മഹമൂദ് തലാൽ, ഈരാറ്റുപേട്ട അസോസിയേഷൻ വൈസ് പ്രസിഡന്റ്മാരായ മുജീബ് റഹ്മാൻ, സിയാദ് ലത്തീഫ്, സെക്രട്ടറി നിയാസ് ഖാൻ, ട്രഷറർ ഷെരീഫ് പരീത് ,എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്ന സമ്മേളത്തിൽ എക്സിക്യൂട്ടീവ് കമ്മറ്റി അംഗം നെസർ റഷീദ് നന്ദി പറഞ്ഞു.
ഈ സമ്മേളനത്തിൽ വെച്ച് അസോസിയേഷന്റെ മികച്ച പ്രവർത്തങ്ങൾക്കുള്ള ഫുജൈറ എയർപോർട്ട് അതോറിറ്റിയുടെ പ്രത്യേക പുരസ്കാരം എയർപോർട്ട് പ്രതിനിധി ഷിനാസ് KM ഈരാറ്റുപേട്ട അസോസിയേഷൻ UAE യുടെ ഭാരവാഹികൾക്കു സമർപ്പിച്ചു.





