തീക്കോയി: കോട്ടയം ജില്ലാ പഞ്ചായത്ത് തലനാട് ഡിവിഷനിലെ യു. ഡി. എഫ്. സ്ഥാനാർത്ഥി ബിന്ദു സെബാസ്റ്റ്യന്റെ രണ്ടാം ഘട്ട പ്രചാരണ പരിപാടികൾ സജീവമായി നടക്കുകയാണ്. മൂന്നിലവ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായും ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായും മൂന്നിലവ് സർവീസ് സഹകരണ ബാങ്ക് ഭരണസമിതി അംഗമായുമൊക്കെ പൊതു പ്രവർത്തന രംഗത്തെ നിറ സാന്നിധ്യമായ ബിന്ദു സെബാസ്റ്റ്യൻ നാട്ടുക്കാർക്കിടയിൽ സുപരിചിതയാണ്.
പ്രചരണം പൂർത്തിയാവുന്നതിനു മുൻപ് ഓരോ വോട്ടറെയും നേരിൽ കണ്ട് വോട്ടഭ്യർത്ഥിക്കുന്ന തിരക്കിലാണ് ബിന്ദു. ബിന്ദു സെബാസ്റ്റ്യന്റെ മണ്ഡലപര്യടനം ഡിസംബർ 5 നും 6 നും (വെള്ളി, ശനി) ദിവസങ്ങളിൽ നടക്കും.
ഡിസംബർ 5 ന് രാവിലെ 8 മണിക്ക് മേലുകാവ് പഞ്ചായത്തിൽ പ്രചരണ പരിപാടിക്ക് തുടക്കം കുറിക്കും. പാലാ എം. എൽ. എ മാണി സി കാപ്പൻ എം. എൽ. എ. ഉദ്ഘാടനം ചെയ്യും. തുടർന്ന് മേലുകാവ് മൂന്നിലവ് തലനാട് തീക്കോയി പഞ്ചായത്തുകളിൽ പര്യടനം നടക്കും.
ശനി രാവിലെ 7.30 ന് തീക്കോയി പഞ്ചായത്തിലെ വഴിക്കടവിൽ രണ്ടാം ദിവസത്തെ പ്രചാരണ പരിപാടികൾ ആരംഭിക്കും. രാവിലെ 7.30 ന് വഴിക്കടവിൽ ആന്റോ ആന്റണി എം പി ഉദ്ഘാടനം ചെയ്യും.
തുടർന്ന് തീക്കോയി പഞ്ചായത്തിലും പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ കല്ലേക്കുളംപാതാമ്പുഴ ഡിവിഷനിലും പാറത്തോട് പഞ്ചായത്തിലെ ചോറ്റി ഡിവിഷനിലും പര്യടനം നടത്തും. ഇടക്കുന്നത്ത് പര്യടനം സമാപിക്കും.





