Kottayam

15 -ാമത് ദർശന അഖിലകേരള പ്രഫഷണൽ നാടക മത്സരം 2025

കോട്ടയം: ദർശന സാംസ്കാരിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 15 -ാമത് ദർശന അഖിലകേരള പ്രഫഷണൽ നാടകമത്സരത്തിൽ ഏറ്റവും മികച്ച നാടകമായി ‘തിരുവനന്തപുരം അജന്ത തിയേറ്റർ ഗ്രൂപ്പിന്റെ’ ”വംശം” തെരഞ്ഞെടുക്കപ്പെട്ടു.

രണ്ടാം സ്ഥാനം തിരുവനന്തപുരം സൗപർണികയുടെ ”താഴ്‌വാരം” കരസ്ഥമാക്കി.
ജനപ്രിയ നാടകത്തിനുള്ള മറ്റത്തിൽ പറമ്പിൽ ഫ്യൂവൽസ് അവാർഡ് തിരുവനന്തപുരം നവോദയയുടെ ”സുകുമാരി ” നേടി.

ഒന്നാം സ്ഥാനത്തിന് അർഹമായ നാടകത്തിനു 25000 രൂപയും മുകളേൽ ഫൗണ്ടേഷൻ എവർ റോളിങ് ട്രോഫിയും രണ്ടാം സ്ഥാനം നേടിയ നാടകത്തിനു (വിളപ്പിൽ മധു അവാർഡ്) 20000 രൂപയും ജനപ്രിയ നാടകത്തിന് മറ്റത്തിൽ പറമ്പിൽ ഫ്യൂവൽസ് അവാർഡും ലഭിക്കും.

‘തിരുവനന്തപുരം അജന്ത തിയേറ്റർ ഗ്രൂപ്പിന്റെ’ ”വംശം” അമ്പലപ്പുഴ അക്ഷരജ്വാലയുടെ ‘വാർത്ത .’,എന്നീ നാടകങ്ങൾ സംവിധാനം ചെയ്ത ”സുരേഷ് ദിവാകർ ” മികച്ച സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ടു.

മികച്ച രചന ”മുഹാദ് വെമ്പായം ‘ (നാടകം ”തിരുവനന്തപുരം അജന്ത തിയേറ്റർ ഗ്രൂപ്പിന്റെ’ ”വംശം”, അമ്പലപ്പുഴ അക്ഷരജ്വാലയുടെ ‘വാർത്ത). മികച്ച ഗാനരചന ‘’രമേശ് കാവിൽ’’, (നാടകം ‘’സുകുമാരി’’ തിരുവനന്തപുരം നവോദയ)മികച്ച സംഗീത സംവിധായകൻ ”കല്ലറ ഗോപൻ ” (നാടകം തിരുവനന്തപുരം സൗപർണിക, താഴ്‌വാരം
നല്ല നടനായി കാഞ്ഞിരപ്പള്ളി അമലയുടെ ‘ഒറ്റ ‘ എന്ന നാടകത്തിലെ ”ബിജു ജയാനന്ദൻ.

നല്ല നടിയായി തിരുവനന്തപുരം അജന്ത തിയേറ്റർ ഗ്രൂപ്പിന്റെ ‘വംശം’ എന്ന നാടകത്തിലെ ”സുനിത മനോജ് ”, എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.
കോഴിക്കോട് സങ്കീർത്തനയുടെ ‘കാലം പറക്കണ് ‘ എന്ന നാടകത്തിലെ ”പ്രകാശ് മുതൂർ ആണ് ” മികച്ച ഹാസ്യനടൻ.

മികച്ച രണ്ടാമത്തെ നടനായി അമ്പലപ്പുഴ അക്ഷരജ്വാലയുടെ ‘വാർത്ത ‘ എന്ന നാടകത്തിലെ ”ഖാലിദ് കെടാമംഗലം ”, മികച്ച രണ്ടാമത്തെ നടിയായി തിരുവനന്തപുരം നവദോയയുടെ ‘സുകുമാരി’ എന്ന നാടകത്തിലെ ”കലാമണ്ഡലം സന്ധ്യ ” എന്നിവരാണ്.

മികച്ച കേശാലങ്കാരം ” പ്രകാശ് വിഗ്‌സ്” (നാടകം ”തിരുവനന്തപുരം അജന്ത തിയേറ്റർ ഗ്രൂപ്പിന്റെ’ ”വംശം”,തിരുവനന്തപുരം സൗപർണിക താഴ്വാരം) സ്പെഷ്യൽ ജൂറി പുരസ്കാരം ‘കാലം കോഴിക്കോട് സങ്കീർത്തനയുടെ’ ‘കാലം പറക്കണ്’ എന്ന നാടകത്തിലെ ‘ബേബി ഉത്തര. സുരേഷ് ദിവാകർ, മുഹാദ് വെമ്പായം, ബിജു ജയാനന്ദൻ, സുനിത മനോജ്.

Leave a Reply

Your email address will not be published. Required fields are marked *