ബെംഗളൂരു – കോട്ടയം റൂട്ടിൽ കർണാടക ആർടിസിയുടെ അമ്പാരി ഉത്സവ് സ്ലീപ്പർ ബസ് ഡിസംബർ ഒന്നിന് സർവീസ് ആരംഭിക്കും. 1950 രൂപയാണ് ടിക്കറ്റ് നിരക്ക്. ശാന്തിനഗർ ബസ് സ്റ്റേഷനിൽ നിന്ന് വൈകിട്ട് 6.30ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 6ന് കോട്ടയത്ത് എത്തും. കോട്ടയത്തു നിന്ന് വൈകിട്ട് 5.45ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 5.45 ന് ബെംഗളൂരുവിലും എത്തും.
ഹൊസൂർ, സേലം, കോയമ്പത്തൂർ, പാലക്കാട്, തൃശൂർ, അങ്കമാലി, മൂവാറ്റുപുഴ, ഏറ്റുമാനൂർ വഴിയാണ് സർവീസ്. നിലവിൽ ബെംഗളൂരുവിൽനിന്നു കോട്ടയത്തേക്ക് വെള്ളിയാഴ്ചകളിലും തിരിച്ച് ഞായറാഴ്ചകളിലും സെമി സ്ലീപ്പർ സർവീസ് നടത്തുന്നുണ്ട്. ഈ റൂട്ടിൽ സ്ലീപ്പർ ബസ് സർവീസ് വേണമെന്നത് യാത്രക്കാരുടെ ഏറെക്കാലത്തെ ആവശ്യമായിരുന്നു.





