Pala

വോട്ടർ പട്ടിക പുതുക്കൽ എന്യൂമറേഷൻഫാറം വിതരണം തുടങ്ങി

പാലാ: സമഗ്ര വോട്ടർ പട്ടിക പുതുക്കലിനായുള്ള (എസ്.ഐ.ആർ) പാലാ നിയോജക മണ്ഡലം തല പ്രവർത്തനത്തിന് തുടക്കം കുറിച്ചു. നെല്ലിയാനി ലയൺസ് ക്ലബ് ഹാളിൽ നടന്ന റസിഡൻസ് അസോസിയേഷൻ്റെയും സമ്മതിദായകരുടേയും യോഗത്തിൽ വച്ച് ജില്ലാ കളക്ടർ ചേതൻ കുമാർ മീണ എന്യൂമറേഷൻ ഫോം വിതരണ പരിപാടി ഉദ്ഘാടനം ചെയ്തു.

അർഹരായ എല്ലാവരും പുതിയ വോട്ടർ പട്ടികയിലും ഉൾപ്പെടുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. തഹസിൽദാർ ലിറ്റി മോൾ തോമസ് ഇലക് ഷൻ വിഭാഗം ജീവനക്കാരായ സോളി ആൻ്റണി, ബിന്ദു സഖറിയാസ്, സീമ ജോസഫ്, നിർമ്മല സെബാസ്ത്യൻ, കാണിയക്കാട് റസിഡൻസ് അസോസിയേഷൻ പ്രസിഡണ്ട് കെ.വി.മാത്യു കുന്നത്തേട്ട്, ഗ്രാമ പഞ്ചായത്ത് അംഗം ജിജി ജേക്കബ് എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *