ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് പ്രാഖ്യാപിക്കും മുൻപെ പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിൽ പതിനഞ്ച് വാർഡുകളിൽ പത്ത് വാർഡുകളിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് യു.ഡി എഫ് പ്രചാരണത്തിൽ മുൻപന്തിയിലെത്തി.
പ്രഖ്യാപിച്ച എല്ലാ സ്ഥാനാർത്ഥികളും ഭവന സന്ദർശനവുമായി മുന്നോട്ടു പോവുകയാണ്. ഇതിൽ ഒരു റൗണ്ട് വീടുകയറിയുള്ള പ്രചാരണം പൂർത്തിയാക്കിയ സ്ഥാനാർത്ഥികളുമുണ്ട്.
പ്രഖ്യാപിച്ച സ്ഥാനാർത്ഥികളുടെ ഫ്ളക്സ് ബോർഡുകൾ പഞ്ചായത്തിലാകമാനം നിരന്നു കഴിഞ്ഞു. ആദ്യഘട്ട പ്രചാരണത്തിൽ എതിർ മുന്നണികളെ അപേക്ഷിച്ച് പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിൽ യു.ഡി.എഫ് ബഹുദൂരം മുന്നിലെത്തി കഴിഞ്ഞു.
ബാക്കി പ്രഖ്യാപിക്കുവാനുള്ള സീറ്റുകളിൽ ഉടൻ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുമെന്നും ഈ തിരഞ്ഞെടുപ്പിൽ യു.ഡി. എഫ് പൂഞ്ഞാർ തെക്കേക്കരയിൽ വൻ വിജയം നേടുമെന്നും അതിൻ്റെ ആദ്യ സൂചനകൾ ഇവിടെ പ്രകടമാണെന്നും കോൺഗ്രസ് പൂഞ്ഞാർ തെക്കേക്കര മണ്ഡലം പ്രസിഡൻ്റ് റോജി തോമസ് മുതിരേന്തിയ്ക്കൽ പ്രസ്താവനയിൽ പറഞ്ഞു.





