Ramapuram

ലയൺസ് ക്ലബ്‌ രാമപുരം ടെമ്പിൾ ടൗൺ, S.H. Girls ഹൈസ്കൂളിലെ കുട്ടികൾക്കായി സെൽഫ് ഡിഫൻസ് ട്രെയിനിങ് നടത്തി

രാമപുരം: ലയൺസ് ക്ലബ്‌ രാമപുരം ടെമ്പിൾ ടൗൺ, S.H. Girls ഹൈസ്കൂളിലെ കുട്ടികൾക്കായി കേരള പോലീസ് നർക്കോട്ടിക് സെൽ കോട്ടയത്തിന്റെ സഹകരണത്തോടെസെൽഫ് ഡിഫൻസ് ട്രെയിനിങ് നൽകി.

ലയൺസ് ക്ലബ് പ്രസിഡണ്ട് കേണൽ കെ എൻ വി ആചാരിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്കൂൾ എച്ച് എം ശ്രീമതി ജാനറ്റ് കുര്യൻ ഉദ്ഘാടനം നിർവഹിച്ചു, ലയൺസ് ക്ലബ് 318B ചീഫ് പ്രോജക്ട് കോഡിനേറ്റർ Ln സിബി മാത്യു പ്ലാത്തോട്ടം മുഖ്യപ്രഭാഷണം നിർവഹിച്ചു.

കേരള പോലീസ് നർക്കോട്ടിക് സെൽ കോട്ടയം യൂണിറ്റിൽ നിന്നും സിപിഒ മാരായ പ്രസീജ SP, നീതു ദാസ് NS, രമ്യ രവീന്ദ്രൻ തുടങ്ങിയവർ ട്രെയിനിങ്ങിന് നേതൃത്വം നൽകി. നമ്മുടെ പെൺ കുട്ടികൾ ഇന്ന് സമൂഹത്തിൽ സർവ്വസാധാരണമായി നേരിടുന്ന എല്ലാ വിഷയങ്ങളെക്കുറിച്ചും അവർ കൃത്യമായി വിശകലനം ചെയ്യുകയും അതിൽ നിന്നും എങ്ങനെ പ്രതിരോധിച്ച് രക്ഷപ്പെടാം എന്നുള്ളതിനെക്കുറിച്ചും കുട്ടികൾക്ക് വിശദമായ ട്രെയിനിങ് നൽകി.

കുട്ടികൾക്ക് വളരെ ഫലവത്തായ രീതിയിൽ ഓരോ വിഷയങ്ങളെക്കുറിച്ചും കൃത്യമായ രീതിയിൽ വിശദീകരിക്കുകയും അതിൽ നിന്നും മറികടക്കാനും പ്രതിരോധിക്കാനും പ്രാക്ടിക്കൽ ആയി ഡെമോൺസ്റേറ്റ് ചെയ്ത് അവർക്ക് മനസ്സിലാക്കി കൊടുക്കുവാനും സാധിച്ചു.

കുട്ടികൾ വളരെ താല്പര്യത്തോടെ എല്ലാം ശ്രവിക്കുകയും പരിശീലനം നേടുകയും ചെയ്തു. ചടങ്ങിൽ ലയൺസ് ക്ലബ് സെക്രട്ടറി Ln രമേശ് ആർ, IPP Ln മനോജ് കുമാർ കെ. അഡ്മിനിസ്ട്രേറ്റർ മനോജ് കുമാർ മുരളീധരൻ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻമാരായ Ln വിജയകുമാർ പോന്തത്തിൽ, Ln മനോജ് N തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *