സംസ്ഥാനത്തെ മികച്ച ഭിന്നശേഷി സൗഹൃദ ഗ്രാമ പഞ്ചായത്തായ കാമാക്ഷി ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പഞ്ചായത്തിലെ ഭിന്നശേഷി കുട്ടികൾക്കായി പ്രത്യേകം രൂപം കൊടുത്ത മിന്നാമിന്നികൂട്ടം ശ്രദ്ധേയമായി.
ഭിന്നശേഷി കുട്ടികളുടെ മാനസിക ഉല്ലാസവും പങ്കാളിത്തവും വളർത്തുക, സാമുഹ്യ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുക, കലാ കായിക അഭിരുചികളെ പ്രോത്സാഹിപ്പിക്കുക, സമ്പാദ്യശീലവും സ്വാശ്രയ ശീലവും വളർത്തിയെടുക്കുക, തനതായ സ്വയം തൊഴിൽ പരിശീലനങ്ങൾ ഉറപ്പാക്കുക, തുടങ്ങിയ വിപുലമായ ലക്ഷ്യങ്ങളോടെ പഞ്ചായത്ത് രൂപം കൊടുത്ത മിന്നാമിന്നികൂട്ടം പദ്ധതി ശ്രദ്ധേയമായി.
BRC, പഞ്ചായത്തിലെ വിവിധ സ്കൂളുകൾ, അങ്കണവാടികൾ, പ്രമുഖ Ngo ആയ വൊസാർഡ്,ജില്ലാ സാമുഹ്യ നീതി ഓഫീസ്, ICDS തുടങ്ങിയവരുടെ സഹകരണത്തോടെ പഞ്ചായത്ത് മിന്നാമിന്നികൂട്ടം പദ്ധതി നടപ്പാക്കി വരുന്നത്. ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഈ പദ്ധതിയ്ക്കുവേണ്ടി എല്ലാ വർഷവും തുക മാറ്റിവയ്ക്കയും ചെയ്ന്നു.
ഈ വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്തിന്റെ നേതൃത്വത്തിൽ മിന്നാമിന്നികൂട്ടത്തിനായിപഠന ഉല്ലാസയാത്ര സംഘടിപ്പിച്ചു.തേക്കടി, കമ്പംമുന്തിരിപ്പാടം മുതലായ ടൂറിസ്റ്റ് കേന്ദ്രങ്ങൾ സംഘം സന്ദർശിക്കും.33 കുട്ടികൾ ആണ് സംഘത്തിൽ ഉള്ളത്. രക്ഷകർത്താക്കളും ഉൾപ്പെടെ 49 പേർ പഠനസംഘത്തിൽ ഉണ്ട്. രാവിലെ 7.30 ന് പഞ്ചായത്ത് ഓഫീസിനു മുൻപിൽ നിന്നാണ് യാത്ര ആരംഭിച്ചത്.
യാത്ര ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ സോണി ചൊള്ളാമഠം ഫ്ലാഗ് ഓഫ് ചെയ്തു. ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി അംഗം ഷേർളി ജോസഫ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ 1CDS സൂപ്പർവൈസർ D മറിയാമ്മ, റ്റിന്റു വിനീഷ്, അഞ്ജലി ജോണി, ഷാജി Ek,ജോളി കുരുവിള, അനിമോൾ MB, ഷിജിമോൾ CT തുടങ്ങിയവർ പ്രസംഗിച്ചു.





